ഭോപ്പാല്‍: മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന് കോവിഡ് സ്ഥിരീകരിച്ചു. അദ്ദേഹം തന്നെയാണ് ട്വിറ്ററിലൂടെ ഇക്കാര്യം അറിയിച്ചത്. മുഖ്യമന്ത്രിയുമായി സമ്പര്‍ക്കത്തിലേര്‍പ്പെട്ടവരോട് നിരീക്ഷണത്തില്‍ പോകാന്‍ നിര്‍ദേശിച്ചിട്ടുണ്ട്.
मेरे प्रिय प्रदेशवासियों, मुझे #COVID19 के लक्षण आ रहे थे, टेस्ट के बाद मेरी रिपोर्ट पॉज़िटिव आई है। मेरी सभी साथियों से अपील है कि जो भी मेरे संपर्क में आए हैं, वह अपना कोरोना टेस्ट करवा लें। मेरे निकट संपर्क वाले लोग क्वारन्टीन में चले जाएँ।
— Shivraj Singh Chouhan (@ChouhanShivraj) July 25, 2020
തനിയ്ക്ക് കോവിഡ് ലക്ഷണങ്ങള്‍ ഉണ്ടായിരുന്നുവെന്നും പരിശോധനാഫലം ഇപ്പോള്‍ പോസിറ്റീവായിരിക്കുകയാണ്. താനുമായി സമ്പര്‍ക്കത്തിലേര്‍പ്പെട്ടവര്‍ കോവിഡ് ടെസ്റ്റ് നടത്തണമെന്നും കൂടാതെ കഴിഞ്ഞ പത്ത് ദിവസമായി അടുത്ത് ഇടപഴകിയവര്‍ ക്വാറന്റൈനില്‍ പ്രവേശിക്കണമെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു. മുഖ്യമന്ത്രി കോവിഡ് മാനദണ്ഡങ്ങളും ഡോക്ടറുടെ നിര്‍ദേശങ്ങളും കൃത്യമായി പാലിക്കുന്നുണ്ടെന്നും അധികൃതര്‍ അറിയിച്ചു.
മധ്യപ്രദേശിലെ പതിനേഴാമത്തെ മുഖ്യമന്ത്രിയാണ് 61 വയസ്സുകാരനായ ശിവരാജ് സിങ് ചൗഹാന്‍. രാജ്യം ലോക്ക്ഡൗണിലേക്ക് പോകുന്നത് വൈകിയതിന് മുഖ്യകാരണം ശിവരാജ് സിംഗ് ചൗഹാനെ മുഖ്യമന്ത്രി ആക്കുന്നതിനു വേണ്ടി ആയിരുന്നു. മാര്‍ച്ച് 23 ന് ശിവരാജ് സിംഗ് മുഖ്യമന്ത്രിയായി സ്ഥാനം ഏറ്റെടുത്തതിന് പിറ്റേ ദിവസമാണ് രാജ്യം ലോക്ക്ഡൗണിലേക്ക് പോയത്. മധ്യപ്രദേശില്‍ കോവിഡ് വ്യാപകമായി പകരുന്നതിന് അന്നത്തെ രാഷ്ട്രീയ നാടകം കാരണമായിരുന്നു എന്ന വ്യാപക ആക്ഷേപവും നിലനില്‍ക്കുന്നുണ്ട്.