മധ്യപ്രദേശ്: ഭാര്യയെ മർദ്ദിച്ച അഡിഷണൽ ഡയറക്ടർ ജനറൽ പൊലീസ് പുരുഷോത്തം ശർമ്മയെ സർവ്വീസിൽ നിന്ന് സസ്പെൻറു ചെയ്തു. ഭാര്യയെ മർദ്ദിക്കുന്ന വീഡിയോ ദൃശ്യങ്ങൾ വ്യാപകമായ പ്രചരിപ്പിക്കപ്പെട്ടിരുന്നു. വീഡിയോ പുറത്തുവന്നതോടെ ചുമതലകളിൽ നിന്ന് എഡിജിപി ശർമ്മയെ മാറ്റിനിര്‍ത്തുകയായിരുന്നു.
വീടിനുള്ളിൽ സിസിടിവി ക്യാമറകൾ വച്ച് ഭാര്യ തന്നെ നിരീക്ഷിച്ചുവെന്നും ഭാര്യയെ മര്‍ദിച്ചത് കുറ്റകരമല്ലെന്നും ഇത് കുടുംബപ്രശ്നമാണെന്നുമാണ് ശര്‍മ്മയുടെ വാദം.
वीडियो मप्र के स्पेशल डीजी का बताया जा रहा है, आपसे झगड़े के बाद अपनी पत्नी पर बहादुरी दिखा रहे हैं ! @NCWIndia @sharmarekha @Manekagandhibjp @NPDay @PoliceWaliPblic @ndtvindia @rohini_sgh @drnarottammisra @DGP_MP @ChouhanShivraj pic.twitter.com/9FpXpiZn3l
— Anurag Dwary (@Anurag_Dwary) September 28, 2020
32 വർഷമായി വിവാഹിതരായിട്ട്. 2008 ൽ തനിക്കെതിരെ ഭാര്യ പരാതി നൽകിയിരുന്നു. തുടർന്നും ഭാര്യ ഒപ്പം ജീവിച്ചു. തൻ്റെ ചെലവിൽ വിദേശയാത്രകളടക്കം സർവ്വ സുഖ സൗകര്യങ്ങളും അവർ ആസ്വദിച്ചുവെന്നതാണ് ഭാര്യയെ മർദ്ദിച്ചതിന് ന്യായികരണമായി ശർമ്മ നിരത്തുന്നത്.