ന്യൂഡല്‍ഹി: പീഡനക്കേസിലെ പ്രതി രക്ഷാബന്ധന്‍ ദിനത്തില്‍ ഇരയുടെ കൈയ്യില്‍ രാഖി കെട്ടണമെന്ന വിചിത്ര വിധിയുമായി മധ്യപ്രദേശ് ഹൈക്കോടതി. പ്രതിയുടെ ജാമ്യ ഹര്‍ജിയിലായിരുന്നു കോടതിയുടെ ഉത്തരവ്.
പ്രതിക്ക് ജാമ്യം നല്‍കാന്‍ കോടതിവച്ച ഉപാധികളില്‍ ഒന്നാണ് രാഖി കെട്ടല്‍. ആഘോഷ വേളകളില്‍ സഹോദരന്‍ സഹോദരിക്ക് നല്‍കുന്ന സമ്മാനമെന്ന നിലയില്‍ ഇരയ്ക്ക് 11,000 രൂപ പ്രതി നല്‍കണമെന്നും വിവാദ ഉത്തരവില്‍ പറയുന്നു. ഇരയും മകന് പുതിയ വസ്ത്രങ്ങളും മധുരവും വാങ്ങാന്‍ 5,000 രൂപ നല്‍കണമെന്നും വിധിയില്‍ പറയുന്നു.
അതേസമയം ഹൈക്കോടതിയുടെ ഉത്തരവ് ഇരയ്ക്കുണ്ടായ ആഘാതം നിസാരവത്ക്കരിച്ചെന്ന് അപര്‍ണ ഭട്ടിന്റെ നേതൃത്വത്തിലുള്ള ഒന്‍പത് വനിത അഭിഭാഷകര്‍ ചൂണ്ടിക്കാട്ടി. നവംബര്‍ രണ്ടിന് വാദം കേള്‍ക്കാനായി കേസ് മാറ്റി.











