ഭോപ്പാല്‍: മധ്യപ്രദേശില്‍ വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോള്‍ 19 സീറ്റില്‍ ബിജെപി മുന്നില്‍ നില്‍ക്കുകയാണ്. കോണ്‍ഗ്രസ് ആറിടത്ത് ലീഡ് നേടിയിട്ടുണ്ട്. മാധ്യപ്രദേശിലെ ബിജെപി സര്‍ക്കാരിന്റെ ഭാവി തന്നെ തീരുമാനിക്കുന്ന ഉപതെരഞ്ഞെടുപ്പാണ് ഇത്.
മാര്‍ച്ചില്‍ ജോതിരാദിത്യ സിന്ധ്യക്ക് ഒപ്പമുണ്ടായിരുന്ന 25 അംഗങ്ങള്‍ കോണ്‍ഗ്രസ് വിട്ട് ബിജെപിയില്‍ ചേര്‍ന്നതോടെയാണ് മധ്യപ്രദേശില്‍ ഉപതെരഞ്ഞെടുപ്പിന് കളമൊരുങ്ങിയത്. 28 മണ്ഡലങ്ങളിലേക്കാണ് തെരഞ്ഞെടുപ്പ് നടന്നത്. ഉപതെരഞ്ഞെടുപ്പ് ഫലം കോണ്‍ഗ്രസ് വിട്ട് ബിജെപി പാളയത്തില്‍ എത്തിയ ജോതിരാദിത്യ സിന്ധ്യയുടെ രാഷ്ട്രീയ ഭാവിയിലും ഏറെ നിര്‍ണായകമാണ്.
230 അംഗ നിയമസഭയില്‍ കോണ്‍ഗ്രസിനുള്ളത് 83 എംഎല്‍എമാര്‍ മാത്രമാണ്. വീണ്ടും അധികാരത്തിലെത്താന്‍ കോണ്‍ഗ്രസിന് വേണ്ടത് ഏറ്റവും കുറഞ്ഞത് 21 സീറ്റാണ്. 109 സീറ്റുള്ള ബിജെപിക്ക് കുറഞ്ഞത് 9 സീറ്റെങ്കിലും കിട്ടിയാലെ ഭരണം നിലനിര്‍ത്താനാകൂ.











