മാധവൻ നായരെ ഫൊക്കാനയിൽ നിന്നും ജനറൽ കൗൺസിൽ പുറത്താക്കി

madhavan nair

ഫ്രാൻസിസ് തടത്തിൽ      

ന്യൂജേഴ്‌സി: തുടർച്ചയായി ഭരണഘടന വിരുദ്ധ പ്രവർത്തനം നടത്തിവരുന്ന ഫൊക്കാന മുൻ പ്രസിഡണ്ട് മാധവൻ ബി.നായരെ ഫൊക്കാനയിൽ നിന്ന് 5 വർഷത്തേക്ക് പുറത്താക്കി. സെപ്റ്റംബർ 27 നു ഞായറാഴ്‌ച സൂം (Zoom) മീറ്റിംഗിലൂടെ നടന്ന ജനറൽ കൗൺസിൽ യോഗത്തിലാണ് മാധവൻ നായരെ സംഘടനയിൽ നിന്ന് പുറത്താക്കിയത്. ഞായറാഴ്ച്ച നടന്ന ജനറൽ കൗൺസിൽ മീറ്റിംഗിൽ നാലു പ്രമേയങ്ങൾ പാസാക്കിയിരുന്നു. ഇതിൽ നാലാമതായി ഫൊക്കാന ട്രസ്റ്റി ബോർഡ് വൈസ് ചെയർമാൻ ബെൻ പോൾ അവതരിപ്പിച്ച പ്രമേയത്തിലാണ് മാധവൻ നായരെ പുറത്താക്കാൻ തീരുമാനിച്ചത്.

ഫൊക്കാന മുൻ പ്രസിഡണ്ടും ഫൗണ്ടേഷൻ ചെയർമാനുമായ ജോൺ പി. ജോൺ പ്രമേയത്തെ പിന്തുണച്ചു.തുടർന്ന് സൂം മീറ്റിംഗിലൂടെ തന്നെ നടന്ന ജനറൽ കൗൺസിലിൽ ഓൺലൈൻ വോട്ടെടുപ്പിൽ പങ്കെടുത്ത 96 ശതമാനം പേരും മാധവനെ പുറത്താക്കാനുള്ള പ്രമേയത്തെ പിന്തുണച്ചു വോട്ടു ചെയ്തു. ഇതോടെ ഫൊക്കാനയിൽ അദ്ദേഹം വഹിച്ചിരുന്ന എല്ലാ പദവികളിൽ നിന്നും ഒഴിവാക്കപ്പെടും. തുടർച്ചയായി സംഘടന വിരുദ്ധ പ്രവർത്തനം നടത്തുന്ന മാധവൻ നായർക്കെതിരെ വന്ന പ്രമേയത്തിനു ലഭിച്ച സ്വീകരണം ഏറെ ശ്രദ്ധേയമായി മാറി.

ഫൊക്കാനയുടെ ചരിത്രത്തിൽ ആദ്യമായാണ് ഒരു മുൻ പ്രസിഡണ്ടിനെ പുറത്താക്കാൻ സംഘടനയുടെ പരമാധികാര സമിതിയായ ജനറൽ കൗൺസിൽ തീരുമാനമെടുത്തത്. ഫെഡറേഷൻ ഓഫ് കേരളാ അസോസിയേഷൻ ഇൻ നോർത്ത് അമേരിക്ക LLC എന്ന പേരിൽ സ്വാർത്ഥ താൽപ്പര്യത്തിനായി ഫൊക്കാനയെ സ്വകാര്യ കമ്പനിയായി രെജിസ്റ്റർ ചെയ്ത മാധവൻ നായർ ഫൊക്കാനയുടെ ഭരണഘടനയുടെ നഗ്‌നമായ ലംഘനം നടത്തിയെന്ന് ആരോപിച്ച് നേരത്തെ മാധവൻ നായരേ അന്വേഷണ വിധേയമായി സസ്‌പെൻഡ് ചെയ്തിരുന്നു. ഫെഡറേഷൻ ഓഫ് കേരളാ അസോസിയേഷൻസ് ഇൻ നോർത്ത് അമേരിക്ക (ഫൊക്കാന Inc) എന്ന പേരിൽ മെരിലാൻഡിൽ രെജിസ്റ്റർ ചെയ്തിട്ടുള്ള നോൺ പ്രോഫിറ്റബിൾ ഓര്ഗനൈസേഷൻ ആയ ഫൊക്കാനയുടെ പേരിൽ മാധവൻ നായർ സ്വകാര്യ കമ്പനി രജിസ്റ്റർ ചെയ്തത്.

Also read:  അമേരിക്ക വലിയ മടങ്ങിവരവ് നടത്തുകയാണെന്ന് പ്രസിഡന്‍റ് ട്രംപ്

 

മാധവൻ നായർക്കെതിരെ അന്വേഷണം നടന്നുകൊണ്ടിരിക്കെ തന്നെ അദ്ദേഹം തുടർച്ചയായി നിരവധി ഭരണഘടന വിരുദ്ധ പ്രവർത്തനങ്ങൾ നടത്തിയതായി പ്രമേയത്തിൽ അക്കമിട്ട് നിരത്തുന്നു. പ്രമേയത്തിലെ ആരോപണങ്ങൾ:

1. ഫൊക്കാനയുടെ 2020-2022 വർഷത്തെ ഭരണ സമിതിയെ സുതാര്യവും സ്വാതന്ത്രവുമായി തെരഞ്ഞെടുക്കാൻ ഭരണഘടനപരമായി നിയമിക്കപ്പെട്ട തെരെഞ്ഞെടുപ്പുകമ്മിറ്റിയുടെ അധികാരത്തിൽ കൈ കടത്തി കമ്മിറ്റിയുടെ പ്രവർത്തനങ്ങൾ തടസപ്പെടുത്തിയെന്നും പ്രമേയത്തിൽ ആരോപിക്കുന്നു. തെരഞ്ഞെടുപ്പ് സംബന്ധിച്ച് കമ്മിറ്റി അംഗംങ്ങൾക്കിടയിലും അഗസംഘടന പ്രസിഡണ്ടുമാർക്കിടയിലും തെറ്റിദ്ധാരണജനമായ വാർത്തകൾ പരത്തിക്കോണ്ട് അദ്ദേഹം നടത്തിയ സന്ദേശങ്ങൾക്ക് അയോഗ്യത കൽപ്പിക്കുന്നതായും പ്രമേയത്തിൽ പറയുന്നു.

2. ഫൊക്കാനയുടെ ഔദ്യോഗിക വെബ് സൈറ്റിൽ നിന്ന് ഫൊക്കാന തെരഞ്ഞെടുപ്പ് കമ്മിറ്റിയുടെ വെബ് അകാരണമായി പേജ് നീക്കം ചെയ്തുവെന്നും തെരഞ്ഞെടുപ്പ് കമ്മിറ്റിയുടെ വെബ്‌ പേജ് അടിയന്തരമായി പുനർ സ്ഥാപിക്കണമെന്ന ട്രസ്റ്റി ബോർഡിന്റ്‌റെ അഭ്യർത്ഥന നിരാകരിക്കുകയും ചെയ്തു.

3. അധികാര പരിധി മറികടന്നുകൊണ്ട് ഫൊക്കാനയുടെ ഭരണഘടനയ്ക്ക് വിരുദ്ധമായി ഏതാനും ബോർഡ് മെമ്പർമാരെയും നാഷണൽ കമ്മിറ്റി അംഗംങ്ങളെയും പ്രസിഡണ്ട് ആയിരുന്ന മാധവൻ ബി. നായർ സസ്‌പെൻഡ് ചെയ്തു.

4.ഫൊക്കാനയുടെ അന്തസിന് കളങ്കം വരുത്തുന്ന വിധം ഫൊക്കാനയെക്കുറിച്ച് വ്യാജവാർത്തകൾ പ്രചരിപ്പുക്കുകയും പ്രചരിപ്പിച്ചുകൊണ്ടിരിക്കുകയും ചെയ്യുന്നു.

Also read:  മൂന്നര വയസ്സുകാരിയുടെ പേരില്‍ വ്യാജ അക്കൗണ്ട് ഉണ്ടാക്കി പ്രചാരണം, ചികിത്സാ ചെലവിന്റെ പേരില്‍ തട്ടിപ്പ് ; അമ്മയും മകളും അറസ്റ്റില്‍

5. ഫൊക്കാനയെ സ്വകാര്യ കമ്പനിയാക്കിക്കൊണ്ട് ഫൊക്കാനയുടെ പേരിൽ ഫെഡറേഷൻ ഓഫ് കേരള അസ്സോസിയേഷൻസ് ഇൻ നോർത്ത് അമേരിക്ക എന്ന പേരിൽ ഫോർ പ്രോഫിറ്റ് ആയ ഒരു സമാന്തര സംഘടന (LLC) ന്യൂജേഴ്‌സി സ്റ്റേറ്റിൽ രെജിസ്റ്റർ ചെയ്തു.

6 മാധവൻ നായർ പ്രസിഡണ്ടായിരുന്ന കമ്മിറ്റിയുടെ രണ്ടു വർഷത്തെ ഭരണ കാലാവധിക്കു ശേഷം ഫൊക്കാനയുടെ 2020 -2022 ഭരണസമിതിയിലേക്ക് പുതുതായി തെരെഞ്ഞെടുക്കപ്പെട്ട പ്രസിഡണ്ടിനും ഭരണസമിതിക്കും അധികാരം കൈമാറാൻ വിസമ്മതിക്കുകയും തുടർന്നും താൻ തന്നെയാണ് പ്രസിഡണ്ട് എന്ന് അവകാശപ്പെട്ടു കൊണ്ട് കുപ്രചരണം നടത്തുകയും ചെയ്തു.

ഇതാണ് മാധവനെതിരായുള്ള പ്രമേയത്തിൽ സൂചിപ്പിക്കുന്നത്. ഭരണഘടന വിരുദ്ധമായ പ്രവർത്തനങ്ങളിൽ നിന്ന് പിന്മാറണമെന്നാവശ്യപ്പെട്ട് മാധവൻ നായർക്ക് ആവശ്യത്തിലധികം സമയം നൽകിയിട്ടും തുടർച്ചയായി ഭരണഘടന ലംഘനവും സംഘടന വിരുദ്ധ പ്രവർത്തനങ്ങളിൽ അദ്ദേഹം ഏർപ്പെടുകയായിരുന്നുവെന്നും പ്രമേയത്തിൽ ചൂണ്ടിക്കാട്ടി. തെറ്റ് തിരുത്തുവാനും വിശദീകരണം നൽകുവാനും നൽകിയ അവസരങ്ങൾ പാഴാക്കുകയും ചെയ്ത മാധവൻ നായർ ഒരിക്കൽ പോലും കാരണം കാണിക്കൽ നോട്ടീസിന് മറുപടി നല്കാൻ തയാറാത്തതുകൊണ്ടുമാണ് അദ്ദേഹത്തെ സംഘടനയിൽ നിന്നു പുറത്താക്കുന്നതെന്നും ബെൻ പോൾ അവതരിപ്പിച്ച പ്രമേയത്തിൽ പറയുന്നു.

ഫൊക്കാന പ്രസിഡണ്ട് എന്ന നിലയിൽ കാലാവധി അവസാനിച്ച ശേഷം ജൂലൈ 21 നാണ് ന്യൂജേഴ്‌സി ഡിപ്പാർട്മെൻറ് ഓഫ് ദി ട്രഷറി ഡിവിഷൻ ഓഫ് റെവന്യു ആൻഡ് എന്റർപ്രൈസ് സർവീസസിൽ സ്വന്തം ബിസിനസ് സ്ഥാപനത്തിന്റെ അഡ്രസ് വച്ച് ഫെഡറേഷൻ ഓഫ് കേരളാ അസോസിയേഷൻസ് ഇൻ നോർത്ത് അമേരിക്ക (ഫൊക്കാന LLC) എന്ന പേരിൽ തന്നെ രെജിസ്റ്റർ ചെയ്തത്. തികച്ചും സ്വകാര്യ ബിസിനസ് ആവശ്യമായ കലാ-വിനോദ പരിപാടികൾ (Entertainment) നടത്താൻ വേണ്ടിയാണ് കമ്പനി രെജിസ്റ്റർ ചെയ്തിട്ടുള്ളതെന്നു രേഖകൾ സൂചിപ്പിക്കുന്നു.ഫൊക്കാനയുടെ ഔദ്യോഗിക ഭാരവാഹികളല്ലാത്തവരും തനിക്കു വ്യക്തിപരമായി അടുപ്പമുള്ള ചില വ്യക്തികളെയും ഇതിൽ അംഗങ്ങളാക്കിയിട്ടുണ്ട്. ഇതിൽ ഒരാൾ അദ്ദേഹത്തിന്റെ ന്യൂജേഴ്സിയിലുള്ള ഓഫീസ് ജീവനക്കാരനുമാണ്.അദ്ദേഹത്തിന്റെ ന്യൂജേഴ്സിയിലെ ഓഫീസിന്റെ അഡ്രസ് ആണ് ഫൊക്കാനയുടെ പേരിൽ ആരംഭിച്ച കമ്പനിയുടെ അഡ്രസ്.

Also read:  എറണാകുളത്ത് അമ്മയും മൂന്ന് കുഞ്ഞുങ്ങളും മരിച്ച നിലയില്‍

ആറ് ഡയറക്ടർമാരിൽ മാധവൻ ഉൾപ്പെടെ മൂന്ന് പേർ ന്യൂജേഴ്‌സിയിൽ നിന്നുള്ളവരും മറ്റു മൂന്ന് പേർ ടെക്സസിൽ നിന്നുള്ള ഫൊക്കാനയുടെ നേതാക്കന്മാരുമാണ്. എന്നാൽ ടെക്‌സാസിൽ ഉൾപ്പെടെയുള്ള എല്ലാവരുടെയും അഡ്രസ് മാധവൻ നായരുടെ ന്യൂജേഴ്സിയിലെ കോളോണിയ സിറ്റിയിലെ സെയിന്റ് ജോർജ് അവന്യുവിലുള്ള അദ്ദേഹത്തിന്റെ സ്വന്തം ബിസിനസ് സ്ഥാപനത്തിന്റെ അഡ്രസ് ആണ് നൽകിയിട്ടുള്ളത്. ഏറെ വിവാദപരമായ ഈ സംഭവത്തെ തുടർന്ന് കഴിഞ്ഞ ജൂലൈ 31 നു നടന്ന ഫൊക്കാന ട്രസ്റ്റി ബോർഡ് യോഗമാണ് മാധവൻ നായരേ അന്വേഷണ വിധേയമായിസസ്‌പെൻഡ് ചെയ്തത്. എന്നാൽ തുടർന്നും സംഘടനാവിരുദ്ധ പ്രവർത്തങ്ങളിൽ വ്യാപൃതനായിരുന്ന മാധവൻ ഫൊക്കാനയുടെ യശഃസ് ഇകഴ്ത്തും വിധം സംഘടന വിരുദ്ധമായി പത്രപ്രസ്താവനകൾ നടത്തുകയും സമൂഹ മാധ്യമങ്ങളിലൂടെ തെറ്റിദ്ധരണജനകമായ വാർത്തകൾ പ്രചരിപ്പിച്ചുകൊണ്ടിരിക്കുകയും ചെയ്തു.തെരഞ്ഞെടുപ്പിലൂടെ അധികാരമേറ്റ പുതിയ പ്രസിഡണ്ടിനെയും കമ്മിറ്റിയെയും അംഗീകരിക്കാതെ താനാണ് ഇപ്പോഴും പ്രസിഡണ്ട് എന്ന ആവകാശവാദവുമായി ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയും ചെയ്തുവെന്നും മാധവനെതിരെ ജനറൽ കൗൺസിലിൽ ആരോപണമുയർന്നു.

Around The Web

Related ARTICLES

12ാമത് തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു

തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് “തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ” പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി അമ്മാളിനെയും, വയലിൻ വിഭാഗത്തിൽ പ്രൊഫ. എസ്. ഈശ്വരവർമ്മനെയും, മൃദംഗം വിഭാഗത്തിൽ ശ്രീ. തിരുവനന്തപുരം

Read More »

കണ്ണീരോടെ കണ്ഠമിടറി മുദ്രാവാക്യങ്ങൾ;വിഎസിന് ജനഹൃദയങ്ങളിൽ നിന്നുള്ള അന്ത്യാഭിവാദ്യം

തിരുവനന്തപുരം: മുൻ മുഖ്യമന്ത്രിയും മുതിർന്ന കമ്മ്യൂണിസ്റ്റ് നേതാവുമായ വി എസ് അച്യുതാനന്ദന്റെ വിയോഗത്തിൻ്റെ വേദനയിലാണ് കേരളം. ഇന്നലെ എകെജി സെന്ററിൽ നടന്ന പൊതുദർശനത്തിന് ആയിരക്കണക്കിന് ആളുകളാണ് പ്രിയ നേതാവിന് അവസാന ആദരം അർപ്പിക്കാൻ എത്തിയത്.

Read More »

വി.എസ്. അച്യുതാനന്ദൻ അന്തരിച്ചു: ഒരു ശതാബ്ദിയോളം നീണ്ട രാഷ്ട്രീയ ജീവിതത്തിന് വിട

തിരുവനന്തപുരം: ഇന്ത്യയിലെ ഏറ്റവും മുതിര്‍ന്ന കമ്മ്യൂണിസ്റ്റ് നേതാവും മുന്‍ മുഖ്യമന്ത്രിയുമായ വി.എസ്. അച്യുതാനന്ദന്‍ (101) അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്ന് തിരുവനന്തപുരം എസ്‌യുടി ആശുപത്രിയിലെ തീവ്ര പരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ച വിഎസിന് പിന്നീട് സാധാരണ നിലയിലേയ്ക്ക്

Read More »

ഫൊക്കാനയുടെ സ്ഥാപക പ്രസിഡന്റും പ്രശസ്ത വ്യവസായിയുമായ ഡോ. എം. അനിരുദ്ധൻ അന്തരിച്ചു

ചിക്കാഗോ ∙ ഫൊക്കാനയുടെ സ്ഥാപക പ്രസിഡന്റും, പ്രമുഖ വ്യവസായിയും, ന്യൂട്രീഷൻ ഗവേഷകനുമായ ഡോ. എം. അനിരുദ്ധൻ അന്തരിച്ചു. മലയാളി സമൂഹത്തിന് സമർപ്പിതമായ ജീവിതത്തിലൂടെ, വിവിധ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകിയ വ്യക്തിത്വമായിരുന്നു അദ്ദേഹം. മൂന്നു

Read More »

പതിനൊന്നാമത് അന്താരാഷ്ട്ര മാധ്യമ സമ്മേളനത്തിന്റെ ചിക്കാഗോ ചാപ്റ്റർ കിക്കോഫ് മീറ്റിംഗ് ജനകീയ പിന്തുണയോടെ

ഇന്ത്യാ പ്രസ്ക്ലബ് ഓഫ് നോർത്ത് അമേരിക്കയുടെ പതിനൊന്നാമത് മീഡിയ കോൺഫറൻസിന്റെ ചിക്കാഗോ ചാപ്റ്ററിന്റെ ഔദ്യോഗിക കിക്കോഫ് മീറ്റിംഗ് മൗണ്ട് പ്രോസ്പെക്ടിലെ ചിക്കാഗോ മലയാളി അസോസിയേഷൻ ഹാളിൽ വച്ച് അഭൂതപൂർവമായ ജനപിന്തുണയോടെ നടന്നു. ചിക്കാഗോ ചാപ്റ്റർ

Read More »

മലയാളി വിദ്യാർഥികൾക്കും പ്രവാസികൾക്കും നോര്‍ക്കയുടെ ഐഡി കാർഡ്; പുതിയ പോർട്ടൽ ആരംഭിക്കും

തിരുവനന്തപുരം : വിദേശ രാജ്യങ്ങളിലെ മലയാളി വിദ്യാർഥികളുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി നോർക്ക റൂട്ട്‌സ് ആരംഭിക്കുന്ന ‘മൈഗ്രേഷൻ സ്റ്റുഡന്റ്സ് പോർട്ടൽ’ വൈകാതെ പ്രവർത്തനമാരംഭിക്കും. പോർട്ടലിൽ രജിസ്റ്റർ ചെയ്യുന്ന വിദ്യാർഥികൾക്ക് സമഗ്ര തിരിച്ചറിയൽ കാർഡ് ലഭിക്കും. Also

Read More »

പ്രവാസികൾക്ക് 5 ലക്ഷം രൂപ വരെ ഇൻഷുറൻസ് പരിരക്ഷ; എൻആർകെ ഐഡി കാർഡ് ഇനി സംസ്ഥാനപ്രവാസികൾക്കും

തിരുവനന്തപുരം ∙ വിദേശത്ത് മാത്രമല്ല, കേരളത്തിനു പുറത്തുള്ള ഇന്ത്യൻ സംസ്ഥാനങ്ങളിൽ ജോലി ചെയ്യുകയോ താമസിക്കുകയോ ചെയ്യുന്ന മലയാളികൾക്കും ഇനി മുതൽ നോർക്ക റൂട്ട്സ് നൽകുന്ന പ്രത്യേക തിരിച്ചറിയൽ കാർഡ് — എൻആർകെ ഐഡി കാർഡ്

Read More »

1500 പ്രവാസി സംരംഭങ്ങൾക്കായി വായ്പ; നോർക്കയുടെ എൻഡിപിആർഇഎ പദ്ധതിയിലൂടെ പിന്തുണ

മലപ്പുറം: തിരിച്ചെത്തിയ പ്രവാസികളുടെ പുനരധിവാസത്തിനായി സംസ്ഥാന സർക്കാർ നടപ്പിലാക്കുന്ന നോർക്ക ഡിപ്പാർട്മെന്റ് പ്രോജക്ട് ഫോർ റിട്ടേൺഡ് എമിഗ്രന്റ്‌സ് (എൻഡിപിആർഇഎ) പദ്ധതിയുടെ ഭാഗമായാണ് 1500 പ്രവാസി സംരംഭങ്ങൾക്കായി വായ്പ വിതരണം ചെയ്യാൻ നോർക്ക റൂട്ട്സ് പദ്ധതിയിട്ടിരിക്കുന്നത്.

Read More »

POPULAR ARTICLES

ബോൺ ടു ഡ്രീം -എഡിഷൻ 2;രാജൻ വി. കോക്കൂരിയുടെ പുസ്തക പ്രകാശനം ചെയ്തു.

മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എൽ കമ്പനി യുടെ തുടക്കവും വളർച്ചയും തളർച്ചയും പ്രതിപാദിക്കുന്ന“ബോൺ ടു ഡ്രീം “എഡിഷൻ -2. എന്ന ഇംഗ്ലീഷ് പുസ്തകവുമായി ബി

Read More »

ബോൺ ടു ഡ്രീം -എഡിഷൻ 2 ; രാജൻ വി. കോക്കൂരിയുടെ പുസ്തക പ്രകാശനം

മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എ ൽ കമ്പനി യുടെ തുടക്കവും വളർച്ചയും തളർച്ചയും പ്രതിപാദിക്കുന്ന“ബോൺ ടു ഡ്രീം “എഡിഷൻ -2. എന്ന ഇംഗ്ലീഷ് പുസ്തകവുമായി

Read More »

വിനോദ് ഭാസ്കർ അനുസ്മരണവും രക്തദാന ക്യാമ്പും ബ്ലഡ് ഡോണേഴ്സ് ഒമാൻ സംഘടിപ്പിച്ചു

മസ്‌കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ അനുസ്മരണവും രക്തദാന ക്യാമ്പും സംഘടിപ്പിച്ചു.കേരളത്തിലും വിദേശത്തുമായി ലക്ഷക്കണക്കിന് വോളന്റിയർമാരെ ഒരുമിപ്പിച്ച സാമൂഹ്യ പ്രവർത്തകനായ

Read More »

റൂവി മലയാളി അസോസിയേഷൻ വനിതാ വിങിന്റെ നേതൃത്വത്തിൽ ഓണാഘോഷ കമ്മിറ്റി രൂപീകരിച്ചു

മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി. റൂവി മലയാളി അസോസിയേഷൻ പ്രസിഡന്റ് ഫൈസൽ ആലുവ യോഗം ഉദ്ഘാടനം ചെയ്തു. ജനറൽ

Read More »

സ്വാതന്ത്ര്യ ദിനത്തോട് അനുബന്ധിച്ച് റൂവി മലയാളി അസോസിയേഷൻ ആരോഗ്യാവബോധ ക്ലാസും സൗജന്യ മെഡിക്കൽ ചെക്കപ്പും സംഘടിപ്പിക്കുന്നു

മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ ക്ലാസും സൗജന്യ മെഡിക്കൽ ചെക്കപ്പും സംഘടിപ്പിക്കുന്നു. 2025 ആഗസ്റ്റ് 15 വെള്ളിയാഴ്ച വൈകിട്ട്

Read More »

12ാമത് തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു

തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് “തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ” പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി അമ്മാളിനെയും, വയലിൻ വിഭാഗത്തിൽ പ്രൊഫ. എസ്. ഈശ്വരവർമ്മനെയും, മൃദംഗം വിഭാഗത്തിൽ ശ്രീ. തിരുവനന്തപുരം

Read More »

ദുബൈ: ഇന്ത്യയിലേക്ക് എൽ.എൻ.ജി എത്തിക്കാൻ അഡ്നോക് ഗ്യാസ്, ഹിന്ദുസ്ഥാൻ പെട്രോളിയം തമ്മിൽ കരാർ

ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ ഹിന്ദുസ്ഥാൻ പെട്രോളിയം കോർപ്പറേഷൻ ലിമിറ്റഡ് (HPCL)ഉം തമ്മിൽ പത്തു വർഷത്തേക്കുള്ള ദീർഘകാല കരാർ

Read More »

മനാമ: യു.എസ് അംബാസഡറുമായി ശൂര കൗൺസിൽ ചെയർമാനുടെ കൂടിക്കാഴ്ച

മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ സി. ബോണ്ടിയുമായി സൗഹൃദ കൂടിക്കാഴ്ച നടത്തി. ശൂര കൗൺസിൽ സെക്രട്ടറി ജനറൽ കരിം

Read More »