കൊച്ചി: മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പള്‍ സെക്രട്ടറി എം ശിവശങ്കറിനെ ഇന്ന് കോടതിയില്‍ ഹാജരാക്കും. എന്‍ഫോഴ്‌സ്‌മെന്റിന്റെ ആറു ദിവസത്തെ രണ്ടാംഘട്ട കസ്റ്റഡി കാലാവധി അവസാനിക്കുന്ന സാഹര്യത്തിലാണിത്. എറണാകുളത്തെ പ്രിന്‍സിപ്പള്‍ സെഷന്‍സ് കോടതിയിലാണ് ഹാജരാക്കുന്നത്.
അതേസമയം ശിവശങ്കറിന്റെ ജാമ്യാപേക്ഷയും കോടതി ഇന്ന് പരിഗണിക്കും. സ്മാര്‍ട്ട് സിറ്റി, കെ ഫോണ്‍ ഉള്‍പ്പെടെയുളള സംസ്ഥാന സര്‍ക്കാരിന്റെ വികസന പദ്ധതികളില്‍ സ്വപ്‌ന സുരേഷ് അടക്കുമുളള സ്വര്‍ണക്കടത്ത് കേസ് പ്രതികള്‍ ഇടപെട്ടതിനെ കുറിച്ചാണ് കഴിഞ്ഞ ദിവസങ്ങളില്‍ ഇഡി ചോദ്യം ചെയ്തത്. അതോടൊപ്പം സ്വര്‍ണക്കടത്ത് കേസില്‍ സ്വപ്‌നാ സുരേഷിന്റെ ജാമ്യാപേക്ഷ എന്‍ഐം കോടതി ഇന്ന് പരിഗണിക്കും.












