തിരുവനന്തപുരം: മുന്‍പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറെ തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ നിന്ന് ഡിസ്ചാര്‍ജ് ചെയ്‌തു. കിടത്തി ചികിത്സ വേണ്ടെന്ന മെഡിക്കല്‍ ബോര്‍ഡിന്റെ തീരുമാനത്തെ തുടര്‍ന്നാണ് ഡിസ്ചാര്‍ജ്.
ശനിയാഴ്ച കസ്റ്റംസ് ചോദ്യം ചെയ്യലിനായി കൊണ്ടുപോകവെയാണ് ശിവശങ്കറിന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്. ഡിസ്‌കിന് തകരാര്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് വിദഗ്ധ ചികിത്സയ്ക്കായി സ്വകാര്യ ആശുപത്രിയില്‍ നിന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളേജിലേക്ക് മാറ്റുകയായിരുന്നു. നിലവില്‍ ശിവശങ്കറിന് കിടത്തി ചികിത്സയുടെ ആവശ്യമില്ലെന്നാണ് ഡോക്ടര്‍മാരുടെ അഭിപ്രായം.
അതേസമയം കസ്റ്റംസ് കേസില്‍ ശിവശങ്കന്റെ അറസ്റ്റ് ഈമാസം 23 വരെ ഹൈക്കോടതി തടഞ്ഞു. കേസില്‍ കസ്റ്റംസിനോട് വെള്ളിയാഴ്ചയ്ക്കകം സത്യവാങ്മൂലം സമര്‍പ്പിക്കാനാണ് ഹൈക്കോടതിയുടെ നിര്‍ദേശം.