ദുബായ്: ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ രണ്ടാമത്തെ മാള്‍ തിരുവനന്തപുരത്തെ ലുലു മാള്‍ മാര്‍ച്ചില്‍ തുറക്കും. 1100 കോടിയാണ് ഇതിനായി നിക്ഷേപിച്ചിരിക്കുന്നത്. തിരുവനന്തപുരം ആക്കുളത്താണ് ലുലു മാള്‍ നിര്‍മ്മിക്കുന്നത്. 2,32,400 ചതുരശ്ര മീറ്റര്‍ വിസ്തൃതിയിലാണ് മാള്‍.
ലണ്ടന്‍ ആസ്ഥാനമായ ഡിസൈന്‍ ഇന്റര്‍നാഷണല്‍ ആണ് പരിസ്ഥിതിക്കനുകൂലമായ തരത്തില്‍ മാള്‍ രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. അയ്യായിരത്തിലധികം ആളുകള്‍ക്ക് നേരിട്ടും 20,000പരം ആളുകള്‍ക്ക് പരോക്ഷമായും തൊഴില്‍ അവസരങ്ങള്‍ ലഭിക്കുന്ന പദ്ധതിയാണെന്ന് ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം.എ യൂസഫലി പറഞ്ഞു. തിരുവനന്തപുരത്തെ ലുലുവില്‍ 200 ലധികം അന്താരാഷ്ട്ര ബ്രാന്‍ഡുകള്‍, ലുലു ഹൈപ്പര്‍ മാര്‍ക്കറ്റ്, ഫുഡ് കോര്‍ട്ട്, ഐസ് സ്‌കേറ്റിങ്, സിനിമ, കുട്ടികള്‍ക്കായുള്ള എന്റര്‍ടെയ്ന്‍മെന്റ് സെന്റര്‍ എന്നിവയുണ്ടാകും. താജ് ഹോട്ടല്‍ മോഡിയാക്കി ആയിരത്തോളം പേര്‍ക്കിരിക്കാവുന്ന കണ്‍വെന്‍ഷന്‍ സെന്ററടക്കം നിര്‍മിക്കുകയാണ്. അഞ്ഞൂറ് കാറുകള്‍ക്ക് പാര്‍ക്കിങിനുള്ള സൗകര്യവും ഉണ്ടാകും. അഞ്ഞൂറ് കാറുകള്‍ക്ക് പാര്‍ക്കിങിനുള്ള സൗകര്യവും ഉണ്ടാകും.
ലുലു ഗ്രൂപ്പ് കേരളത്തില്‍ നിര്‍മ്മിക്കുന്ന രണ്ടാമത്തെ ഷോപ്പിങ് മാള്‍ ആണിത്. 2013ലാണ് കൊച്ചി ഇടപ്പള്ളിയിലാണ് ലുലു ഗ്രൂപ്പിന്റെ ആദ്യ മാള്‍ നിര്‍മ്മിച്ചത്. 127 ഷോപ്പിങ് മാളുകള്‍ ഉള്ള കൊച്ചി ലുലുവില്‍ 40,000ത്തിലധികം ആളുകളാണ് ജോലി ചെയ്യുന്നത്.