ലോകമത് ലൈഫ്‌സ്റ്റൈല്‍ ഐക്കണ്‍ 2020 പുരസ്‌കാരം മോട്ടിവേറ്റ് പബ്ലിഷിങ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡിന്റെ ‘ഹു ഈസ് ഹു മഹാരാഷ്ട്ര മലയാളീസ്’ ചീഫ് കോര്‍ഡിനേറ്ററായ ഉപേന്ദ്ര മേനോന്. മുംബൈയിലെ ഏറെ പ്രചാരമുള്ള മാധ്യമമായ ലോക്മതിന്റെ പുരസ്‌കാരം മുംബൈ കോണ്‍ഗ്രസ് പ്രസിഡന്റ് ജഗ്താപ്ജി, മറാത്തി ചലച്ചിത്ര താരം സ്വപ്നില്‍ ജോഷി ,ന്യൂനപക്ഷ മന്ത്രി നവാബ് മാലിക് എന്നിവര്‍ ചേര്‍ന്ന് നല്‍കി. ബുക്ക്ലെറ്റും ബോക്കറ്റും അടങ്ങിയതാണ് പുരസ്‌കാരം. മന്ത്രിമാരായ ഉദയ് സാവന്ത്, അസ്ലം ഷെയ്ഖ് എന്നിവരും ചടങ്ങില്‍ സന്നിധരായി.
നേരത്തെ ഡല്‍ഹി കോണ്‍സ്റ്റിറ്റിയൂഷന്‍ ഹൗസിന്റെ പ്രൈഡ് ഓഫ് ഇന്ത്യ പുരസ്‌കാരവും ഉപേന്ദ്ര മേനോന്‍ നേടിയിട്ടുണ്ട്.



















