അര്‍ബുദത്തിന്റെ പിടിയിലായ ലോഹിയുടെ ഏറ്റവും വലിയ ആഗ്രഹമായിരുന്നു, ഒരു പാട്ട് പാടണം എന്നത്. 17 വര്‍ഷക്കാലമായി ഡയാലിസിസും മറ്റുമായി കഴിഞ്ഞ ലോഹി കോഴിക്കോട്ടെ പഴയകാല ഗാനമേള വേദികളിലെ നിറസാന്നിധ്യമായിരുന്നു.മരിക്കുന്നതിന് മുന്‍പ് ഒരു പാട്ട് റെക്കോര്‍ഡ് ചെയ്യണമെന്ന ലോഹിയുടെ ആഗ്രഹം സാക്ഷാത്കരിക്കാന്‍ പ്രിയ സുഹൃത്തുക്കളെല്ലാം ഒരുമിച്ചു.
ഷൈല തോമസ് എഴുതിയ വരികള്‍ക്ക് ജീവന്‍ നന്ദന്‍ സംഗീതം നല്‍കി. മണിക്കൂറുകള്‍ എടുത്ത് കഷ്ടതകള്‍ സഹിച്ച് ലോഹി പാട്ട് റെക്കോര്‍ഡ് ചെയ്തു. കഴിഞ്ഞ ദിവസം എല്ലാ അസുഖങ്ങളോടും വിട പറഞ്ഞ് ലോഹി യാത്രയായി. 2018ല്‍ ഒരുക്കിയ സുഹൃത്തുക്കളുടെ അവസാന സമ്മാനത്തിലൂടെ ലോഹി ഇപ്പോഴും ജീവിക്കുന്നു.