മസ്‌കത്ത്: ഒമാനില്‍ ഗവര്‍ണറേറ്റുകള്‍ക്കിടയിലെ സഞ്ചാരവിലക്ക് നീക്കം ചെയ്തതായി സുപ്രീം കമ്മിറ്റി അറിയിച്ചു. വെള്ളിയാഴ്ച ഉച്ചക്ക് രണ്ട് മുതല്‍ തീരുമാനം പ്രാബല്ല്യത്തില്‍ വരും. ന്യൂനമര്‍ദത്തെ തുടര്‍ന്നുള്ള മഴ സാഹചര്യം പരിഗണിച്ച് സ്വദേശികളുടെയും വിദേശികളുടെയും യാത്ര സുഗമമാക്കുന്നതിനായാണ് സുപ്രീം കമ്മിറ്റി തീരുമാനം.
നേരത്തേ ശനിയാഴ്ച പുലര്‍ച്ചെ ആറു മണി മുതല്‍ ഗവര്‍ണറേറ്റുകള്‍ക്കിടയിലെ സഞ്ചാരവിലക്ക് നീക്കാനായിരുന്നു തീരുമാനം. സഞ്ചാര വിലക്ക് നീക്കാനുള്ള തീരുമാനം ദോഫാര്‍ ഗവര്‍ണറേറ്റിന് ബാധകമായിരിക്കില്ലെന്നും സുപ്രീം കമ്മിറ്റി അറിയിച്ചു. അതോടൊപ്പം രാത്രികാല സഞ്ചാരവിലക്ക് മുന്‍ തീരുമാന പ്രകാരം തുടരുകയും ചെയ്യും. വെള്ളിയാഴ്ച രാത്രി ഏഴു മുതല്‍ പുലര്‍ച്ചെ ആറു വരെയായിരിക്കും സഞ്ചാര വിലക്ക്. ശനിയാഴ്ച മുതല്‍ ആഗസ്റ്റ് 15 വരെ രാത്രി ഒമ്പത് മുതല്‍ പുലര്‍ച്ചെ അഞ്ചുവരെയായിരിക്കും സഞ്ചാര വിലക്ക് പ്രാബല്ല്യത്തിലുണ്ടാവുക.












