ഹരിപ്പാട്: തദ്ദേശഭരണ സ്ഥാപനങ്ങളിലേക്കുളള ആദ്യഘട്ട പരസ്യ പ്രചാരണം അവസാനിക്കാന്‍ മണിക്കൂറുകള്‍ മാത്രം ബാക്കി നില്‍ക്കെ ഹരിപ്പാട് നഗരസഭയില്‍ കോണ്‍ഗ്രസ് -ബിജെപി വോട്ടുകച്ചവടം നടക്കുന്നുവെന്ന സിപിഎം വാദം ശരിവെച്ചു കൊണ്ടുളള ശബ്ദരേഖ പുറത്ത്. ഇതോടെ കോണ്‍ഗ്രസ്സിന് വലിയ തിരിച്ചടിയാണ് ഉണ്ടായിരിക്കുന്നത്.
കോണ്‍ഗ്രസ്സ് മണ്ഡലം പ്രസിഡന്റും രമേശ് ചെന്നിത്തലയുടെ വിശ്വസ്തയും ആയ വൃന്ദാ എസ് കുമാറും ആര്‍എസ്എസ് നേതാവും തമ്മിലുളള രഹസ്യ ശബ്ദരേഖയാണ് പുറത്തായത്. താന്‍ ചെറുപ്പം മുതല്‍ ആര്‍എസ്എസ്സാണെന്ന് ശബ്ദരേഖയില്‍ വൃന്ദ പറയുന്നുണ്ട്. കഴിഞ്ഞ തവണ കൊണ്‍സിലറായ വൃന്ദ ഇക്കുറി 26ാം വാര്‍ഡില്‍ മത്സരിക്കുന്നണ്ട. പല വാര്‍ഡിലും കോണ്‍ഗ്രസ്സിനെ നിര്‍ജീവമാക്കാന്‍ വൃന്ദ നേരിട്ട് ഇറങ്ങിയതിനാല്‍ ചില വാര്‍ഡിലെ സ്ഥാനാര്‍ഥികള്‍ നേരത്തെ തന്നെ കെപിസിസിക്ക് പരാതി നല്കിയിരുന്നു.











