തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പില്‍ ഇടതു മുന്നണിക്ക് കേരളത്തിലെ ജനങ്ങള്‍ നല്‍കിയ വലിയ പിന്തുണയില്‍ നന്ദി അറിയിക്കുന്നുവെന്ന് എല്‍ഡിഎഫ് കണ്‍വീനറും സിപിഎം സംസ്ഥാന സെക്രട്ടറിയുമായ എ. വിജയ രാഘവന്‍. ഈ വിജയം എല്‍ഡിഎഫ് സര്‍ക്കാരിനുള്ള അംഗീകാരമാണ്. എല്‍ഡിഎഫ് സര്‍ക്കാരിനെതിരെ കളവുകളും ദുഷ്പ്രചരണങ്ങളും ജനങ്ങള്‍ തള്ളിക്കളഞ്ഞു. കേന്ദ്ര ഏജന്‍സികളെ ഉപയോഗിച്ച് ജനകീയ സര്‍ക്കാരിനെ അട്ടിമറിക്കാനുള്ള ശ്രമങ്ങള്‍ക്കെതിരായുള്ള ജനങ്ങളുടെ പ്രതികരണം കൂടിയാണിതെന്നും അദ്ദേഹം പറഞ്ഞു.
എല്‍ഡിഎഫ് സര്‍ക്കാരിന്റെ ജനക്ഷേമ വികസന പധതകള്‍ക്കുള്ള അംഗീകാരമാണ് ജനങ്ങള്‍ നല്‍കിയിരിക്കുന്നത്. യുഡിഎഫ് വോട്ടുകള്‍ ബിജെപിക്ക് മറിച്ചു നല്‍കി. മിക്കയിടത്തും യുഡിഎഫ് മൂന്നാം സ്ഥാനത്തേക്ക് തള്ളിപ്പോയി. കെപിസിസി ഓഫീസിനു മുന്നില്‍ ബിജെപിയുടെ ബോര്‍ഡ് വയ്‌ക്കേണ്ട അവസ്ഥയാണെന്നും വിജയ രാഘവന്‍ പറഞ്ഞു