കോഴിക്കോട്: നേരത്തെ ആര്‍എംപി വിജയിച്ചിരുന്ന ഒഞ്ചിയം പഞ്ചായത്തില്‍ എല്‍ഡിഎഫ് ലീഡ് ചെയ്യുന്നു. ആര്‍എംപിയുടെ സിറ്റിങ് സീറ്റുകളായ മൂന്നിടത്ത് സിപിഎം സ്ഥാനാര്‍ത്ഥികള്‍ വിജയിച്ചു. ആര്‍എംപിയുടെ പ്രസിഡന്റിന്റെയും വൈസ് പ്രസിഡന്റിന്റെയും വാര്‍ഡുകളാണ് എല്‍ഡിഎഫ് പിടിച്ചെടുത്തത്.
ഒന്നാം വാര്‍ഡില്‍ സിപിഎം സ്ഥാനാര്‍ത്ഥി എ. കെ പ്രമീള 214 വോട്ടിന് വിജയിച്ചു. രണ്ടാം വാര്‍ഡില്‍ 119 വോട്ടിന് വി.പി ഗോപാലകൃഷ്ണനും മൂന്നാം വാര്‍ഡില്‍ 104 വോട്ടിന് വിജയ സന്ധ്യയും വിജയം നേടി. ചാമകുന്ന് വാര്‍ഡില്‍ മാത്രമാണ് യുഡിഎഫ് വിജയിച്ചത്.











