കെ.അരവിന്ദ്
രാജ്യത്തെ ഏറ്റവും വലിയ ഫാഷന്‍ ശൃംഖലയാണ് ആദിത്യ ബിര്‍ള ഫാഷന്‍ ആന്റ് റീട്ടെയില്‍. 375 നഗരങ്ങളിലായി 7000ല്‍ പരം സ്റ്റോറുകളാണ് കമ്പനിക്കുള്ളത്. രണ്ടായിരത്തോളം പ്രത്യേക ആദിത്യ ബിര്‍ള ഫാഷന്‍ ആന്റ് റീട്ടെയില്‍ സ്റ്റോറുകളും ഇതില്‍ ഉള്‍പ്പെടുന്നു. നേരത്തെ പാന്തലൂണ്‍ ഫാഷന്‍ ആന്റ് റീട്ടെയില്‍ എന്ന പേരില്‍ അറിയപ്പെട്ടിരുന്ന കമ്പനി മധുര ഫാഷന്‍ ആന്റ് ലൈഫ് സ്റ്റൈലുമായി സംയോജിപ്പിച്ചതോടെയാണ് ആദിത്യ ബിര്‍ള ഫാഷന്‍ ആന്റ് റീട്ടെയില്‍ എന്ന് പേര് മാറ്റിയത്.
ലൈഫ്‌സ്റ്റൈല്‍ & റീട്ടെയില്‍ മേഖലയി ലെ കമ്പനികളുടെ വില്‍പ്പന മെച്ചപ്പെട്ടു വരുന്നതാണ് കാണുന്നത്. ഉയര്‍ന്ന തോതിലുള്ള വ്യാവസായികവല്‍ക്കരണം, സേവന മേഖലയുടെ വളര്‍ച്ച, ഭേദപ്പെട്ട തൊഴില്‍ അവസരങ്ങള്‍ തുടങ്ങിയ ഘടകങ്ങള്‍ ജനങ്ങളുടെ ചെലവാക്കാവുന്ന വരുമാനത്തില്‍ വര്‍ധനയുണ്ടാക്കിയിട്ടുണ്ട്. ഇത് പുതിയ ജീവിതശൈലിയ്‌ക്കും ഉപഭോഗരീതിയിലെ മാറ്റങ്ങള്‍ക്കുമാണ് വഴിവെച്ചത്. ഉപഭോക്താക്കള്‍ ക്കിടയില്‍, പ്രത്യേകിച്ചും ചെറുപ്പക്കാര്‍ക്കിടയില്‍ വിലക്ക് വലിയ പ്രാധാന്യം നല്‍കാതെ ഉയര്‍ന്ന ഗുണനിലവാരമുള്ളതും ഉന്നത ജീവിത നിലവാരത്തെ വിളിച്ചോതുന്നതുമായ ഉല്‍പ്പന്നങ്ങള്‍ വാങ്ങുന്ന രീതി സംജാതമായിട്ടുണ്ട്. ഇതെല്ലാം ഇന്ത്യയിലെ ഫാഷന്‍-ലൈഫ്‌സ്റ്റൈല്‍ വിപണിക്ക് മുന്നില്‍ പുതിയ അവസരങ്ങളാണ് തുറന്നിടുന്നത്.
ഇന്ത്യയിലെ ഫാഷന്‍-ലൈഫ്‌സ്റ്റൈല്‍ വിപണി അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ 12 ശതമാനം ശരാശരി വാര്‍ഷിക വളര്‍ച്ച കൈവരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. നിലവില്‍ 2,21,000 കോടി രൂപയാണ് ഫാഷന്‍-ലൈഫ് സ്റ്റൈല്‍ വിപണിയിലെ വിറ്റുവരവ്. അത് അടുത്ത അഞ്ച് വര്‍ഷത്തിനു ശേഷം 3,94,000 കോടി രൂപയായി ഉയരുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ലൈഫ് സ്റ്റൈല്‍ വിപ ണിയുടെ 57.2 ശതമാനം വരുന്ന വസ്‌ത്ര വിപണി 2020 വരെ 59.9 ശതമാനം വളര്‍ ച്ചയാണ് പ്രതീക്ഷിക്കുന്നത്.
ഈ രംഗത്തെ ചില പ്രമുഖ കമ്പനികള്‍ പെട്ടെന്നുള്ള അപ്രതീക്ഷിതമായ മാറ്റത്തിലേ ക്കും വളര്‍ച്ചയിലേക്കും തിരിയുകയാണ്. ഇത് ഓഹരി നിക്ഷേപകര്‍ക്ക് പുതിയ അവസരങ്ങളാണ് തുറന്നിട്ടിരിക്കുന്നത്. നിലവില്‍ കടബാധ്യത കുറച്ചുകൊണ്ടുവരുന്ന ഈ കമ്പനികളുടെ ലാഭക്ഷമതാ അനുപാതങ്ങള്‍ മെച്ചപ്പെട്ടുവരികയാണ്. വരുമാനത്തിലെ സ്ഥിരതയോടെയുള്ള വര്‍ധന ഈ കമ്പനികളുടെ ഭാവിസാധ്യത മികച്ചതാണെന്ന സൂചനയാണ് നല്‍കുന്നത്. റീട്ടെയില്‍ & ലൈ ഫ്‌സ്റ്റൈല്‍ മേഖലയില്‍ നിന്ന് നിക്ഷേപകര്‍ക്ക് പരിഗണിക്കാവുന്ന മികച്ച ഓഹരിയാണ് ആദിത്യ ബിര്‍ള ഫാഷന്‍ ആന്റ് റീട്ടെയില്‍.
നടപ്പു സാമ്പത്തിക വര്‍ഷം ഏപ്രില്‍-ജൂണ്‍ ത്രൈമാസത്തില്‍ ലോക്‌ഡൗണ്‍ മൂവം ആദിത്യ ബിര്‍ള ഫാഷന്‍ ആന്റ് റീട്ടെയില്‍. നഷ്‌ടമാണ് രേഖപ്പെടുത്തിയത്. എന്നാല്‍ വിപണി പ്രതീക്ഷിച്ചതിനേക്കാള്‍ മികച്ച പ്രകടനം കാഴ്‌ച വെക്കാന്‍ കമ്പനിക്ക് സാധിച്ചു. 410 കോടി രൂപയുടെ നഷ്‌ടമാണ് കമ്പനിക്കുണ്ടായത്.