തിരുവനന്തപുരം: ലൈഫ് മിഷന്‍ ക്രമക്കേടുമായി ബന്ധപ്പെട്ട് ഐ ഫോണുകള്‍ പിടിച്ചെടുക്കാന്‍ വിജിലന്‍സ് തീരുമാനം. ഐ ഫോണ്‍ ലഭിച്ച എല്ലാവര്‍ക്കും വിജിലന്‍സ് നോട്ടീസ് നല്‍കും. കാട്ടാക്കട സ്വദേശി പ്രവീണിന് ലഭിച്ച ഐ ഫോണ്‍ വിജിലന്‍സ് നേരത്തെ പിടിച്ചെടുത്തിരുന്നു.
കേസിൽ മുഖ്യമന്ത്രി പിണറായി വിജയന്റെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം. ശിവശങ്കര്‍ അഞ്ചാം പ്രതിയാണ്. സ്വർണക്കടത്ത് കേസ് പ്രതികളായ സ്വപ്ന, സരിത്ത്, സന്ദീപ് നായര് തുടങ്ങിയവരും പ്രതിപട്ടികയിലുണ്ട്.











