തിരുവനന്തപുരം: തൃശ്ശൂര്‍ വടക്കാഞ്ചേരിയിലെ ലൈഫ് മിഷന്‍ ഫ്‌ലാറ്റിന്റെ ബലപരിശോധനയ്ക്ക് വിദഗ്ധ സംഘമായി. ലൈഫ് മിഷന്‍ അഴിമതിയുമായി ബന്ധപ്പെട്ട് നടക്കുന്ന വിജിലന്‍സ് അന്വേഷണത്തിന്റെ ഭാഗമായാണ് ബലപരിശോധന. രണ്ടാഴ്ച്ചക്കുള്ളില്‍ സ്ഥലത്തെത്തി ബലപരിശോധന നടത്തുമെന്ന് വിജിലന്‍സ് അറിയിച്ചു.
ലൈഫ് മിഷനുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന ഒരു എഞ്ചിനീയറും പൊതുമരാമത്ത് ബില്‍ഡിങ് വിഭാഗം ഉദ്യോഗസ്ഥരും വിദഗ്ധ സംഘത്തില്‍ ഉണ്ടാകും. 140 ഫ്‌ലാറ്റുകളാണ് ലൈഫ് മിഷന്‍ പദ്ധതിയിലുള്‍പ്പെടുത്തി വടക്കാഞ്ചേരിയില്‍ നിര്‍മ്മിക്കുന്നത്.