വടക്കാഞ്ചേരി ലൈഫ് മിഷന്‍ പദ്ധതി ക്രമക്കേടില്‍ സിബിഐ അന്വേഷണം തുടരാന്‍ ഹൈക്കോടതി അനുമതി. സിബിഐ അന്വേഷണം റദ്ദാക്കണമെന്ന സംസ്ഥാന സര്‍ക്കാരിന്റെ ഹര്‍ജി കോടതി തള്ളി.
ഹൈക്കോടതിയുടെ ഉത്തരവിനെ അനില്‍ അക്കര എംഎല്‍എ സ്വാഗതം ചെയ്തു. അന്വേഷണം ആവശ്യപ്പെട്ട് കോടതിയില്‍ പരാതി നല്‍കിയത് അനില്‍ അക്കരെയാണ്. വീടുമുടക്കി എന്ന് വിമര്‍ശിച്ചവര്‍ക്കുള്ള മറുപടിയാണ് ഹൈക്കോടതി വിധിയെന്ന് അനില്‍ അക്കര പറഞ്ഞു.
കോടതി വിധിയില്‍ സ്‌റ്റേ ആവശ്യപ്പെട്ട് സര്‍ക്കാര്‍ ഡിവിഷന്‍ ബെഞ്ചിനെ സമീപിക്കും.