തിരുവനന്തപുരം: വടക്കാഞ്ചേരി ലൈഫ് മിഷന്‍ അന്വേഷണത്തില്‍ വാട്‌സ്ആപ്പ് ചാറ്റ് തേടി വിജിലന്‍സ്. എം ശിവശങ്കര്‍, സന്ദീപ് നായര്‍, സ്വപ്‌ന സുരേഷ്, ചാര്‍ട്ടേഡ് അക്കൗണ്ടന്റ് വേണുഗോപാല്‍ എന്നിവരുടെ സന്ദേശങ്ങള്‍ പരിശോധിക്കും. കേന്ദ്ര ഏജന്‍സികള്‍ ശേഖരിച്ച വാട്‌സ്ആപ്പ് സന്ദേശങ്ങളുടെ പകര്‍പ്പ് ആവശ്യപ്പെട്ട് വിജിലന്‍സ് കോടതിയെ സമീപിച്ചു. കഴിഞ്ഞയാഴ്ച്ചയാണ് വിജിലന്‍സ് എന്‍ഐഎ കോടതിയില്‍ അപേക്ഷ നല്‍കിയത്.