കൊച്ചി: ലൈഫ് മിഷന്‍ അധോലോക ഇടപാടെന്ന് സിബിഐ. പണം വന്നത് റെഡ് ക്രസന്റില്‍ നിന്നല്ല. കോണ്‍സുലേറ്റിന്റെ അക്കൗണ്ടില്‍ നിന്നാണെന്ന് സിബിഐ ഹൈക്കോടതിയില്‍ പറഞ്ഞു. കള്ളക്കടത്തുകാരുടെ സഹായത്തോടെ വിദേശപണം സ്വീകരിച്ചു. അതീവ ഗൗരവതരമായ സ്ഥിതിവിശേഷമാണ് ഉള്ളതെന്ന് സിബിഐ വാദിച്ചു.
പാവപ്പെട്ടവര്‍ക്കുള്ള പണം തട്ടിയെടുക്കാന്‍ ഗൂഢാലോചന നടന്നു. എം ശിവശങ്കറിന് ഇതില്‍ പങ്കുണ്ട്. യു.വി ജോസ് പ്രതിയാകുമോ എന്ന് ഇപ്പോള്‍ പറയാനാകില്ല. ലൈഫ് മിഷന്റെ എംഒയു (മെമോറാണ്ടം ഓഫ് അണ്ടര്‍സ്റ്റാന്‍ഡിംഗ്) ശിവശങ്കര്‍ ഹൈജാക്ക് ചെയ്തു. യു.വി ജോസിനെ ശിവശങ്കര്‍ ഓഫീസിലേക്ക് വിളിക്കുമ്പോള്‍ മാത്രമാണ് കരാറിനെക്കുറിച്ച് അറിയുന്നത്. യൂണിടാകിന് എല്ലാ സഹായവും ചെയ്തുകൊടുക്കാന്‍ യു.വി ജോസിനോട് ശിവശങ്കര്‍ ആവശ്യപ്പെട്ടുവെന്നും സിബിഐ ഹൈക്കോടതിയില്‍ പറഞ്ഞു.
ലൈഫ് മിഷനില്‍ സ്വപ്‌നയും സംഘവും വാങ്ങിയത് 30 ശതമാനം കമ്മിഷനാണ്. മൂന്ന് കോടി 80 ലക്ഷം രൂപയാണ് വാങ്ങിയത്. ആദ്യം ചോദിച്ച കമ്മിഷന്‍ 40 ശതമാനമാണെന്നും സിബിഐ പറഞ്ഞു. സ്വപ്‌നയ്ക്കും സംഘത്തിനും കമ്മിഷന്‍ നല്‍കാനാണ് ഫ്‌ളാറ്റുകളുടെ എണ്ണം കുറച്ചത്. സ്വപ്‌ന പറഞ്ഞത് പ്രകാരം സന്തോഷ് ഈപ്പന്‍ കവടിയാറില്‍ വെച്ച് പണം കൈമാറിയെന്നും സിബിഐ കോടതിയില്‍ പറഞ്ഞു.
എഫ്.സി.ആര്‍.എ നിയമപ്രകാരം അന്വേഷിക്കാന്‍ അനുവദിക്കണമെന്ന് സിബിഐ കോടതിയോട് ആവശ്യപ്പെട്ടു.












