തിരുവനന്തപുരം: ലൈഫ് മിഷന്‍ പദ്ധതിയില്‍ തനിക്ക് ചില സംശയങ്ങളുണ്ടെന്ന് ആര്‍ക്കിടെക്ട് ജി ശങ്കര്‍. 31 കോടിയുടെ പദ്ധതിയാണ് ആദ്യം കണക്കാക്കിയത്. നാല് തവണ പദ്ധതി മാറ്റേണ്ടി വന്നു. ഒടുവില്‍ 15 കോടിയില്‍ വേണമെന്ന് പറഞ്ഞു. സ്‌പോണ്‍സര്‍ഷിപ്പ് പ്രതിസന്ധി പറഞ്ഞ് പദ്ധതി നിര്‍ത്തിവെയ്ക്കാന്‍ ആവശ്യപ്പെട്ടുവെന്നും ശങ്കര്‍ പറഞ്ഞു.
രൂപരേഖ സമര്‍പ്പിച്ചശേഷമാണ് പദ്ധതിയില്‍ നിന്ന് പിന്‍മാറിയതെന്ന് ജി ശങ്കര്‍. യൂണിടാക് പിന്നീട് നല്‍കിയ രൂപരേഖയ്ക്ക് ഇതുമായി സാദൃശ്യമുണ്ട്. കരാറുകാര്‍ക്ക് അനുകൂലമായ തരത്തില്‍ പദ്ധതി മാറ്റി.
പദ്ധതിക്കായി കൂടുതല്‍ പണം ആവശ്യപ്പെട്ടിട്ടില്ല. 31 കോടി കണക്കാക്കിയത് പദ്ധതിയുടെ ആദ്യഘട്ടത്തിലാണ്. ഉയര്‍ന്ന തുക ക്വാട്ട് ചെയ്തുവെന്ന ആരോപണം ശരിയല്ലെന്നും ശങ്കര്‍ പറഞ്ഞു.












