കൊച്ചി: ലൈഫ് സിബിഐ എടുത്ത കേസ് റദ്ദാക്കണം എന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍. വടക്കാഞ്ചേരി ലൈഫ് മിഷന്‍ പദ്ധതിയില്‍ ദുരൂഹതയെന്നു ഹൈക്കോടതി പറഞ്ഞു. ലൈഫ് മിഷന്‍ എന്നത് സര്‍ക്കാര്‍ പ്രൊജക്ടാണോ അതോ സര്‍ക്കാര്‍ ഏജന്‍സിയാണോ എന്ന് ആരാഞ്ഞ കോടതി, നിയമസാധുതയില്ലെങ്കില്‍ എങ്ങനെ വിദേശ ഏജന്‍സിയുമായി ധാരണാപത്രം ഒപ്പിടാനാകുമെന്നും ചോദിച്ചു. ലൈഫ് മിഷന്‍ പദ്ധതിയില്‍ എവിടെയോ എന്തോ ദുരൂഹതയുണ്ടെന്നും കോടതി നിരീക്ഷിച്ചു.
എന്നാല്‍, നിര്‍ധനര്‍ക്ക് വീട് നല്‍കുക മാത്രമാണ് ലൈഫ് പദ്ധതിയുടെ ലക്ഷ്യമെന്നു സര്‍ക്കാര്‍ പറഞ്ഞു. ലൈഫ് മിഷനില്‍ യാതൊരു ദുരൂഹതയുമില്ലെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. പദ്ധതിയെ സംബന്ധിച്ച വിശദവിവരങ്ങള്‍ സമര്‍പ്പിക്കാന്‍ സര്‍ക്കാരിനോടു കോടതി നിര്‍ദേശിച്ചു.