മഹിളാ മോർച്ച സംസ്ഥാന സെക്രട്ടറിയായ ശേഷമാണ് സ്മിത മേനോനെ കുറിച്ച് താൻ അറിയുന്നതെന്ന് ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി എം ടി രമേശ്. അതിന് മുമ്പ് തനിക്ക് അവരെകുറിച്ച് അറിയില്ല. ഇക്കാര്യത്തിൽ വി മുരളീധരൻ വിശദീകരണം നൽകിയിട്ടുണ്ട്. കൊടുവള്ളിയിൽ വാർത്താലേഖകരോട് രമേശ് പറഞ്ഞു. മുരളിധരനെതിരായ പരാതിയിൽ പ്രധാനമന്ത്രി അന്വേഷിക്കട്ടെയെന്നും രമേശ് പറഞ്ഞു.
ചട്ടങ്ങള്‍ ലംഘിച്ച് മന്ത്രി വി മുരളീധരന്‍ സ്മിത മേനോനെ അബുദാബി മന്ത്രിതല സമ്മേളനത്തിൽ പങ്കെടുപ്പിച്ചതിനെ ചൊല്ലി വിവാദം കടുക്കുന്നതിനിടയിലാണ് പാര്‍ട്ടിയില്‍ മുരളീധരന്റെ എതിര്‍ ഗ്രൂപ്പുകാരന്‍ കൂടിയായ രമേശിന്റെ പ്രതികരണം.











