തിരുവനന്തപുരം: ഈ മാസം 27ന് നിയമസഭാ പ്രത്യേക സമ്മേളനം ചേരാന്‍ ശുപാര്‍ശ. ധനബില്‍ പാസാക്കാനാണ് ഒരു ദിവസം സമ്മേളനം ചേരുന്നത്. ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം.
അതേസമയം, കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കാന്‍ മന്ത്രിസഭ തീരുമാനിച്ചു. ഓരോ ജില്ലയിലും അയ്യായിരത്തോളം രോഗികള്‍ വരാന്‍ സാധ്യതയെന്ന് മുഖ്യമന്ത്രി അറിയിച്ചു. പ്രാഥമിക ആരോഗ്യകേന്ദ്രങ്ങള്‍ ശക്തിപ്പെടുത്തുമെന്ന് മന്ത്രിസഭയെ അറിയിച്ചു. എല്ലാ ജില്ലകളിലും ഫസ്റ്റ് ലൈന്‍ ചികിത്സാ കേന്ദ്രങ്ങള്‍ ഒരുക്കും.
അതേസമയം, തീരദേശത്തെ കോവിഡ് കേസുകള്‍ കൂടിയേക്കുമെന്ന് മേഴ്‌സിക്കുട്ടിയമ്മ പറഞ്ഞു. പ്രായമായവരെ ആവശ്യമെങ്കില്‍ മാറ്റിപാര്‍പ്പിക്കും. ഇതിനായി ചര്‍ച്ചകള്‍ നടത്തുമെന്നും മന്ത്രി പറഞ്ഞു.












