യുഡിഎഫ് സഹകരണവുമായി ബന്ധപ്പെട്ട് ആദ്യം ചര്‍ച്ച നടത്തിയത് മുല്ലപ്പള്ളിയാണെന്ന് വെല്‍ഫെയര്‍ പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ ഹമീദ് വാണിയമ്പലം. പിന്നീട് കെപിസിസി പ്രസിഡന്റ് അവസരവാദ രാഷ്ട്രീയം കളിച്ചെന്ന് ഹമീദ് പറഞ്ഞു.
നിയമസഭാ തെരഞ്ഞെടുപ്പില്‍ വെല്‍ഫെയര്‍ പാര്‍ട്ടി-യുഡിഎഫ് സഖ്യമില്ല. തെരഞ്ഞെടുപ്പില്‍ വെല്‍ഫെയര്‍ പാര്‍ട്ടി ഒറ്റയ്ക്ക് മത്സരിക്കും. 40 സീറ്റുകളില്‍ കഴിഞ്ഞ തവണ മത്സരിച്ചിട്ടുണ്ട്. മതേതര പാര്‍ട്ടികളുടെ പിന്തുണ സ്വീകരിക്കും. ഏതൊക്കെ സീറ്റുകളിലാണ് മത്സരിക്കുകയെന്ന് സംസ്ഥാന സമിതി തീരുമാനിക്കുമെന്നും ഹമീദ് വാണിയമ്പലം പറഞ്ഞു.