പ്രതിപക്ഷ നേതാവിന്റെ നുണകൾ: കരാര്‍ നിയമനങ്ങളുടെ വാസ്തവം വ്യക്തമാക്കി മന്ത്രി തോമസ് ഐസക്ക്

thomas issac and chennithala

 

കഴിഞ്ഞയാഴ്ച പ്രതിപക്ഷനേതാവ് പത്രസമ്മേളനം വിളിച്ച് സർക്കാരിനെതിരെ പരിഹാസ്യമായ ഒരാരോപണം ഉന്നയിച്ചു. ലക്ഷണക്കണക്കിനു അനധികൃത പിന്‍വാതില്‍ നിയമനങ്ങളാണ് കഴിഞ്ഞ നാലര വര്‍ഷമായി സംസ്ഥാനത്ത് നടന്നിരിക്കുന്നതെന്ന്.

തെളിവായിട്ട് അദ്ദേഹം ഹാജരാക്കിയത് കേരള സർക്കാർ സ്പാർക്കിലൂടെ ശമ്പളം നൽകുന്ന താൽക്കാലിക ജീവനക്കാരുടെ എണ്ണമാണ്. 2020 ജനുവരിയിലെ കണക്കനുസരിച്ച് ഏകദേശം 1135 വിഭാഗങ്ങളിലായി 1,17,384 പേരാണ് കരാർ / ദിവസവേതന വിഭാഗത്തിൽ നിലവിൽ ജോലി ചെയ്യുന്നത്. ഇവരെയെല്ലാവരെയും അനധികൃതമായി ഈ സർക്കാർ നിയമിച്ചതാണ് എന്നാണ് പ്രതിപക്ഷ നേതാവിന്റെ വാദം. ഇത് അവഗണിച്ചതായിരുന്നു. അപ്പോഴാണ് വി.ഡി. സതീശൻ എംഎൽഎ വിവരാവകാശ പ്രകാരം കിട്ടിയതെന്നു പറഞ്ഞ് ഇതേ കണക്കിന്റെ അടിസ്ഥാനത്തിൽ ആക്ഷേപം ഉന്നയിച്ചു കണ്ടത്.

https://www.facebook.com/thomasisaaq/posts/4041575052525272

ആരൊക്കെയാണ് ഈ 1.17 ലക്ഷം താൽക്കാലിക ജീവനക്കാർ? ഇവരിൽ 73,221 പേർ അംഗൻവാടി വർക്കർമാരും ഹെൽപ്പർമാരുമാണ്. എത്രയോ നാളായി ഇവർ കേരള സർക്കാരിന്റെ ശമ്പളം വാങ്ങിക്കൊണ്ടിരിക്കുന്നു. ഇവരെ നിയമിക്കുന്നത് തദ്ദേശഭരണ സ്ഥാപനങ്ങളാണ്. ഈ എണ്ണം വച്ച് ആക്ഷേപം ഉന്നയിക്കാൻ തുടങ്ങിയാലോ?

പ്രീ-പ്രൈമറി അധ്യാപകർ ഉൾപ്പെടെ അപ്പ്രൂവൽ ലഭിക്കാൻ കാത്ത് നിൽക്കുന്ന പുതുതായി അനുവദിച്ച ബാച്ചുകളിലെ അധ്യാപകർ ഉൾപ്പടെ പന്ത്രണ്ടായിരത്തിഇരുന്നൂറ് പേർ താത്‌കാലിക വേതനം വാങ്ങുന്നവരായി ഉണ്ട്. കൂടാതെ ആറായിരത്തി അഞ്ഞൂറോളം പേർ പാർടൈം സ്വീപ്പർ തസ്തികയിൽ താത്കാലിക വേതനം കൈപ്പറ്റുന്നു. 2903 ഹോം ഗാർഡുകൾ, 1796 ഗസ്റ്റ് കോളേജ് അധ്യാപകർ എന്നിവരെ കൂട്ടിയാൽ ഈ പറഞ്ഞ വിഭാഗങ്ങളിൽ മാത്രം ആകെ താത്‌കാലികമായി ജോലി ചെയ്യുന്ന വിഭാഗങ്ങളുടെ 82 ശതമാനം വരും.

Also read:  യുഡിഎഫും ബിജെപിയും ഡീല്‍ ഉറപ്പിച്ചതിന് തെളിവ് ; സുരേഷ് ഗോപി പറഞ്ഞത് നാക്ക് പിഴയല്ലെന്ന് മുഖ്യമന്ത്രി

ഇങ്ങനെ താത്ക്കാലിക ജീവനക്കാർ അനിവാര്യമാണോ? അതെ. സംസ്ഥാന സർക്കാരിന്റെ കീഴിൽ സ്‌പെഷ്യൽ റൂൾ ഇല്ലാത്ത തസ്തികകളിൽ താത്കാലികക്കാരെ മാത്രമേ നിയമിക്കാൻ കഴിയൂ. വിദ്യാഭ്യാസവകുപ്പിൽ അധ്യാപകരുടെ തസ്തിക അനുവദിക്കപ്പെടുന്നതുവരെ ആ അധ്യാപകർ താത്കാലിക വേതനത്തിലാണ് ജോലി ചെയ്യുന്നത്. കൂടാതെ ഹോം ഗാർഡ്‌സ്, അംഗൻവാടി വർക്കർമാർ, ഹെൽപ്പർമാർ, പാർടൈം സ്വീപ്പർമാർ മുതലായ വിഭാഗങ്ങൾ എല്ലാകാലത്തും താത്കാലിക ജീവനക്കാർ ആയിട്ടാണ് കണക്കാക്കിയിരുന്നത്.

അടുത്തത്, ഇങ്ങനെയുള്ളവരുടെ എണ്ണം യുഡിഎഫ് കാലഘട്ടത്തിൽ എത്ര ഉണ്ടായിരുന്നു? സത്യം പറഞ്ഞാൽ കണക്ക് ഇല്ല. ഇപ്പോഴാണ് താത്കാലിക ജീവനക്കാരെ സംബന്ധിച്ച് തിട്ടമായ കണക്ക് ഉണ്ടായത്. ചില അനൗദ്യോഗിക കണക്കുകൾ അനുസരിച്ച് യുഡിഎഫ് കാലത്ത് ഒന്നര ലക്ഷത്തിലധികം പേർ ഇങ്ങനെ ജോലി ചെയ്തു വരുന്നുണ്ടായിരുന്നു.

Also read:  ആലപ്പുഴയിലെ പ്രധാന കനാലുകളുടെയെല്ലാം ശുചീകരണം പൂർത്തിയായി; മന്ത്രി തോമസ് ഐസക്ക്

അക്കാലത്ത് കേരളമൊട്ടാകെ ഇങ്ങനെ ജോലി ചെയ്യുന്നവരുടെ ഒരു സമഗ്ര വിവരം ലഭ്യമല്ലായിരുന്നു. താഴെത്തട്ടിലെ ഓഫീസുകളിൽ ജോലി ചെയ്യുന്നവരുടെ വിവരം ബന്ധപ്പെട്ട ഉദ്യോഗസ്ഥൻ വിചാരിച്ചാൽ മറച്ചു വെയ്ക്കാൻ കഴിയുമായിരുന്നു. ഈ താത്കാലികക്കാരുടെ ശമ്പളം നല്കികൊണ്ടിരുന്നത് ഓഫീസ് ചിലവുകൾ, മാറ്റിനങ്ങൾ എന്നിങ്ങനെയുള്ള ശീർഷകങ്ങളിലൂടെയായിരുന്നതിനാൽ ഈയിനത്തിൽ നൽകി വരുന്ന ശമ്പളത്തിന്റെ കണക്കുപോലും ഉണ്ടായിരുന്നില്ല എന്നതാണ് വാസ്തവം.

2016 ൽ ഈ സർക്കാർ അധികാരത്തിൽ വന്നപ്പോൾ തന്നെ എല്ലാ വകുപ്പുകളിലും ഇങ്ങനെ ജോലി ചെയ്യുന്നവരുടെ കണക്കുകൾ ശേഖരിക്കാൻ ഒരു ശ്രമം നടത്തി. താത്കാലികക്കാർക്ക് ശമ്പളം നല്കാൻ പ്രത്യേകം ശീർഷകം ഏർപ്പെടുത്തുകയും അതിലൂടെ മാത്രമേ ശമ്പളം മാറി നല്കാൻ പാടുള്ളൂ എന്ന് കർശനമായി നിഷ്കർഷിക്കുകയും ചെയ്തു. അപ്പോൾ കിട്ടിയ കണക്കുകൾ ഇങ്ങനെ ജോലി ചെയ്യുന്നവർക്ക് നൽകി കൊണ്ടിരിക്കുന്ന ശമ്പളവുമായി പൊരുത്തപ്പെടുന്നില്ല എന്ന് കണ്ടത്കൊണ്ടാണ് ഇങ്ങനെ ജോലി ചെയ്യുവരുടെ വിവരം സ്പാർക്കിലൂടെ രേഖപ്പെടുത്താൻ തീരുമാനിച്ചത്. ഇവർക്ക് സ്ഥിരം ജീവനക്കാരുടേത് (PEN) പോലെ താത്കാലിക എംപ്ലോയ്‌മെന്റ് നമ്പർ (TEN) കൊടുക്കാൻ തീരുമാനിച്ചു. ഇതിനായി സോഫ്ട്‍വെയർ തയ്യാറാക്കി നിലവിലെ താത്കാലികക്കാരെ സ്പാർക്കിൽ രേഖപ്പെടുത്താനുള്ള ശ്രമം 2020 ജൂണോടെ 99.9 ശതമാനം പൂർത്തിയായി. അപ്പോഴാണ് കേരളത്തിലെ താത്കാലികമായി ജോലി ചെയ്യുന്നവരുടെ സമഗ്രമായ വിവരം സർക്കാരിന് ലഭിച്ചത്.

Also read:  മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് പ്രതിഷേധം ശക്തം

ഇനി മുഖ്യമന്ത്രി തെറ്റിദ്ധരിപ്പിക്കുന്നു എന്നാണ് അദ്ദേഹത്തിന്റെ മറ്റൊരാരോപണം. സ്പാർക് പൂർത്തിയാകുന്നതിനു മുൻപ് ബജറ്റിനോടൊപ്പം വെയ്ക്കുന്ന സ്റ്റാഫ് അപ്പന്റിക്‌സ് എന്ന രേഖയുണ്ട്. അതിൽ എല്ലാ വർഷവും താത്കാലികമായി ജോലി ചെയ്യന്നവരുടെ വിവരം നൽകാറുണ്ട്. അതനുസരിച്ചു യുഡിഎഫിന്റെ അവസാന വർഷം താത്‌കാലികമായി ജോലി ചെയ്തിരുന്നവരുടെ എണ്ണം 13418 ആയിരുന്നു. 2020-21 ലെ സ്റ്റാഫ് അപ്പന്റിക്സ് അനുസരിച്ച് 11674 ആണ്. അതിനാലാണ് ബജറ്റ് രേഖയിലെ വിവരം മുഖ്യമന്ത്രി പ്രതിപക്ഷ നേതാവിനെ അറിയിച്ചത്. സ്പാർക്കിലൂടെയുള്ള വിവരം ഇപ്പോഴാണ് പൂർത്തിയാകുന്നത്. ലഭ്യമായ വിവരമല്ലേ അറിയിക്കാൻ കഴിയൂ.

ഇങ്ങനെ സർക്കാരിന്റെ നാലു വർഷത്തെ പരിശ്രമ ഫലമായി പൂർത്തിയാക്കിയ വിവരമെടുത്താണ് പ്രതിപക്ഷനേതാവ് അടിസ്ഥാനരഹിതമായ ആരോപണം ഉന്നയിക്കുന്നത്. യുഡിഎഫ് സമയത്തെ ഈ വിഷയത്തിലെ അരാജകത്വം പരിഹരിച്ച ഇടതുപക്ഷ സർക്കാരിനെതിരെ നട്ടാൽ കുരുക്കാത്ത നുണകളാണ് അദ്ദേഹത്തിന്റെ ആയുധം.

Around The Web

Related ARTICLES

12ാമത് തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു

തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് “തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ” പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി അമ്മാളിനെയും, വയലിൻ വിഭാഗത്തിൽ പ്രൊഫ. എസ്. ഈശ്വരവർമ്മനെയും, മൃദംഗം വിഭാഗത്തിൽ ശ്രീ. തിരുവനന്തപുരം

Read More »

കണ്ണീരോടെ കണ്ഠമിടറി മുദ്രാവാക്യങ്ങൾ;വിഎസിന് ജനഹൃദയങ്ങളിൽ നിന്നുള്ള അന്ത്യാഭിവാദ്യം

തിരുവനന്തപുരം: മുൻ മുഖ്യമന്ത്രിയും മുതിർന്ന കമ്മ്യൂണിസ്റ്റ് നേതാവുമായ വി എസ് അച്യുതാനന്ദന്റെ വിയോഗത്തിൻ്റെ വേദനയിലാണ് കേരളം. ഇന്നലെ എകെജി സെന്ററിൽ നടന്ന പൊതുദർശനത്തിന് ആയിരക്കണക്കിന് ആളുകളാണ് പ്രിയ നേതാവിന് അവസാന ആദരം അർപ്പിക്കാൻ എത്തിയത്.

Read More »

വി.എസ്. അച്യുതാനന്ദൻ അന്തരിച്ചു: ഒരു ശതാബ്ദിയോളം നീണ്ട രാഷ്ട്രീയ ജീവിതത്തിന് വിട

തിരുവനന്തപുരം: ഇന്ത്യയിലെ ഏറ്റവും മുതിര്‍ന്ന കമ്മ്യൂണിസ്റ്റ് നേതാവും മുന്‍ മുഖ്യമന്ത്രിയുമായ വി.എസ്. അച്യുതാനന്ദന്‍ (101) അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്ന് തിരുവനന്തപുരം എസ്‌യുടി ആശുപത്രിയിലെ തീവ്ര പരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ച വിഎസിന് പിന്നീട് സാധാരണ നിലയിലേയ്ക്ക്

Read More »

മലയാളി വിദ്യാർഥികൾക്കും പ്രവാസികൾക്കും നോര്‍ക്കയുടെ ഐഡി കാർഡ്; പുതിയ പോർട്ടൽ ആരംഭിക്കും

തിരുവനന്തപുരം : വിദേശ രാജ്യങ്ങളിലെ മലയാളി വിദ്യാർഥികളുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി നോർക്ക റൂട്ട്‌സ് ആരംഭിക്കുന്ന ‘മൈഗ്രേഷൻ സ്റ്റുഡന്റ്സ് പോർട്ടൽ’ വൈകാതെ പ്രവർത്തനമാരംഭിക്കും. പോർട്ടലിൽ രജിസ്റ്റർ ചെയ്യുന്ന വിദ്യാർഥികൾക്ക് സമഗ്ര തിരിച്ചറിയൽ കാർഡ് ലഭിക്കും. Also

Read More »

പ്രവാസികൾക്ക് 5 ലക്ഷം രൂപ വരെ ഇൻഷുറൻസ് പരിരക്ഷ; എൻആർകെ ഐഡി കാർഡ് ഇനി സംസ്ഥാനപ്രവാസികൾക്കും

തിരുവനന്തപുരം ∙ വിദേശത്ത് മാത്രമല്ല, കേരളത്തിനു പുറത്തുള്ള ഇന്ത്യൻ സംസ്ഥാനങ്ങളിൽ ജോലി ചെയ്യുകയോ താമസിക്കുകയോ ചെയ്യുന്ന മലയാളികൾക്കും ഇനി മുതൽ നോർക്ക റൂട്ട്സ് നൽകുന്ന പ്രത്യേക തിരിച്ചറിയൽ കാർഡ് — എൻആർകെ ഐഡി കാർഡ്

Read More »

1500 പ്രവാസി സംരംഭങ്ങൾക്കായി വായ്പ; നോർക്കയുടെ എൻഡിപിആർഇഎ പദ്ധതിയിലൂടെ പിന്തുണ

മലപ്പുറം: തിരിച്ചെത്തിയ പ്രവാസികളുടെ പുനരധിവാസത്തിനായി സംസ്ഥാന സർക്കാർ നടപ്പിലാക്കുന്ന നോർക്ക ഡിപ്പാർട്മെന്റ് പ്രോജക്ട് ഫോർ റിട്ടേൺഡ് എമിഗ്രന്റ്‌സ് (എൻഡിപിആർഇഎ) പദ്ധതിയുടെ ഭാഗമായാണ് 1500 പ്രവാസി സംരംഭങ്ങൾക്കായി വായ്പ വിതരണം ചെയ്യാൻ നോർക്ക റൂട്ട്സ് പദ്ധതിയിട്ടിരിക്കുന്നത്.

Read More »

പ്രവാസികൾക്കായി നോർക്കയുടെ പുതിയ ഐഡി കാർഡ് അവബോധ ക്യാമ്പെയിൻ

തിരുവനന്തപുരം: കേരള സർക്കാരിന്റെ നേതൃത്വത്തിലുള്ള നോർക്ക റൂട്ട്സ് ലോകമാകെയുള്ള പ്രവാസി കേരളീയർക്കായി അനുവദിക്കുന്ന വിവിധ ഐഡി കാർഡുകളെക്കുറിച്ചുള്ള അവബോധം വർദ്ധിപ്പിക്കുന്നതിനായി 2025 ജൂലൈ 1 മുതൽ 31 വരെ പ്രത്യേക പ്രചാരണ മാസാചരണം സംഘടിപ്പിക്കുന്നു.

Read More »

പ്രവാസ ജീവിതം അവസാനിപ്പിച്ചു നാട്ടിലേക്ക് മടങ്ങുന്ന മനോഹരൻ ഗുരുവായൂരിന്.

✍️രാജൻ കോക്കൂരി യഥാകാലം യഥോചിതം യാത്രയയപ്പു നല്‍കുന്ന പതിവ് എല്ലാ വിഭാഗങ്ങളിലും ഉണ്ട്. പദവികളുടെ ഗൗരവമനുസരിച്ച് ചെറുതും വലുതുമായ യാത്രയയപ്പുസമ്മേളനങ്ങള്‍ പ്രവാസികൾക്കിടയിൽ പതിവാണ്.യാത്ര അയപ്പ് വാർത്തകൾ മാധ്യമങ്ങളിലും സ്ഥിരം കാഴ്ചയാണ്.എന്നാൽ ഈ പതിവ് കാഴ്ചകൾക്കപ്പുറം

Read More »

POPULAR ARTICLES

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ് പൊലീസും അറിയിച്ചു. നിയന്ത്രണം നടപ്പിലാക്കിയതോടെ റോഡ് അപകടങ്ങളിൽ ഗണ്യമായ ഇടിവാണ് രേഖപ്പെടുത്തിയത്. Also

Read More »

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര വിമാനത്താവളം ആഡംബര സൗകര്യങ്ങളോടെ പുതുക്കിപ്പണിയുന്നു. ഉയർന്ന വരുമാനക്കാരായ വിനോദസഞ്ചാരികളെയും വലിയ നിക്ഷേപകരെയും ലക്ഷ്യമിട്ട്

Read More »

ഒമാൻ ദേശീയദിനം: ഇന്ത്യൻ എംബസി ഇന്ന് അവധി

മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന നമ്പറിലും കമ്യൂണിറ്റി വെൽഫെയർ സേവനങ്ങൾക്ക് 80071234 (ടോൾ ഫ്രീ) എന്ന നമ്പറിലും ബന്ധപ്പെടാവുന്നതാണ്.

Read More »

ദേശീയദിനത്തോടനുബന്ധിച്ച് ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു: ടിക്കറ്റ് നിരക്കിൽ 20% വരെ കിഴിവ്

മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച് 31 വരെ യാത്ര ചെയ്യുന്ന വൺവേ, റിട്ടേൺ ടിക്കറ്റുകൾക്ക് 20 ശതമാനം വരെ

Read More »

യുഎഇയിൽ കനത്ത മൂടൽമഞ്ഞ്: ഷാർജ വിമാനത്താവളത്തിൽ സർവീസുകൾ താളം തെറ്റി; യാത്രക്കാരോട് ജാഗ്രത നിർദേശം

ഷാർജ: വ്യാഴാഴ്ച പുലർച്ചെ യുഎഇയിൽ പെയ്തിറങ്ങിയ കനത്ത മൂടൽമഞ്ഞ് ഷാർജ രാജ്യാന്തര വിമാനത്താവളത്തിലെ സർവീസുകൾ ഗുരുതരമായി ബാധിച്ചു. ദൂരക്കാഴ്ച വളരെ കുറഞ്ഞതിനെ തുടർന്ന് നിരവധി വിമാനങ്ങൾ റദ്ദാക്കപ്പെടുകയും പലതും വൈകുകയും ചെയ്തു. യാത്രക്കാർ വിമാനത്താവളത്തിലേക്ക്

Read More »

ഒമാനി റിയാലിന്റെ ഔദ്യോഗിക ചിഹ്നം പുറത്തിറക്കി:ആഗോള സാമ്പത്തിക വേദിയിൽ കൂടുതൽ ശക്തമായി ഒമാൻ

മസ്‌കത്ത് ∙ ഒമാനി റിയാലിന്റെ ചിഹ്നം ഔദ്യോഗികമായി പുറത്തിറക്കി സെൻട്രൽ ബാങ്ക് ഓഫ് ഒമാൻ (സിബിഒ). ഒമാനി റിയാലിന് ഏകീകൃത ചിഹ്നം സ്വീകരിക്കുന്നത് ആഗോള സാമ്പത്തിക കേന്ദ്രമെന്ന നിലയിൽ സുൽത്താനേറ്റിന്റെ സ്ഥാനം മെച്ചപ്പെടുത്തുന്ന തന്ത്രപരമായ

Read More »

ഫലസ്തീനിലെ വെടിനിർത്തൽ കരാർ പാലിക്കണം; ഇസ്രായേലിന് നേരെ അന്താരാഷ്ട്ര സമ്മർദം വേണം – ഒമാൻ

മസ്‌കറ്റ്: ഫലസ്തീനിൽ വെടിനിർത്തൽ കരാർ ഫലപ്രദമായി നടപ്പിലാക്കുന്നതിന് അന്താരാഷ്ട്ര സമൂഹം ഇസ്രായേലിന്മേൽ ശക്തമായ സമ്മർദം ചെലുത്തണമെന്ന് ഒമാൻ വിദേശകാര്യ മന്ത്രി സയ്യിദ് ബദർ ബിൻ ഹമദ് അൽ ബുസൈദി ആവശ്യപ്പെട്ടു. ഡിപ്ലോമാറ്റിക് ക്ലബിൽ ഒമാനിലെ

Read More »

എയർഷോയെ തൂക്കി സൂര്യകിരൺ: ദുബായിൽ കരുത്തുറ്റ ഇന്ത്യൻ സാന്നിധ്യം

ദുബായ്: വ്യോമയാന–പ്രതിരോധ രംഗത്ത് ഇന്ത്യയുടെ ഉയർച്ചയും സാങ്കേതിക കരുത്തും പ്രകടമാക്കി ദുബായ് എയർഷോയിൽ ഇന്ത്യൻ പവിലിയൻ ശ്രദ്ധനേടുന്നു. കേന്ദ്ര പ്രതിരോധ സഹമന്ത്രി സഞ്ജയ് സേത്ത് ഇന്ത്യൻ പവിലിയൻ ഉദ്ഘാടനം ചെയ്തു. പ്രതിരോധ, വിദേശകാര്യ മന്ത്രാലയങ്ങൾ,

Read More »