കണ്ണൂര്‍: തദ്ദേശ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് ചരിത്രവിജയം നേടുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. എല്‍ഡിഎഫ് ഭരണകാലത്തെ വികസന, ക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്ക് അംഗീകാരം നല്‍കുന്ന ജനവികാരം നാട്ടിലുണ്ട്. സര്‍ക്കാരിനെതിരെ വലതുപക്ഷം സംഘടിതമായി നടത്തുന്ന നുണ പ്രചാരണങ്ങള്‍ക്ക് ജനങ്ങള്‍ വിലകല്‍പ്പിക്കുന്നില്ലെന്ന് തെളിയുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.
ബിജെപിക്ക് കേരളം പിടിക്കുമെന്ന് അവകാശപ്പെടാന്‍ പോലും കെല്‍പ്പില്ല. യുഡിഎഫിന്റെ നെടുംകോട്ടകള്‍ തകരുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.












