തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് വ്യാപനം അതിരൂക്ഷമായ നിലയിലേക്കെന്ന് സൂചന നല്‍കി മുഖ്യമന്ത്രി പിണറായി വിജയന്‍. ഒക്ടോബര്‍ പകുതിയോടെ രോഗ വ്യാപനം അതിതീവ്രമാകുമെന്നും പ്രതിദിന കണക്ക് 150,000 വരെ ഉയരുമെന്നും മുഖ്യമന്ത്രി എല്‍ഡിഎഫ് യോഗത്തില്‍ വ്യക്തമാക്കി.
അതേസമയം സംസ്ഥാനത്ത് സമ്പൂര്‍ണ ലോക്ഡൗണ്‍ തല്‍ക്കാലം വേണ്ടെന്ന നിലപാടിലാണ് ഇടതു മുന്നണി. രണ്ടാഴ്ച കൂടി സ്ഥിതി വിലയിരുത്തിയ ശേഷം ഇതുസംബന്ധിച്ച് തീരുമാനം എടുക്കാമെന്നും എല്‍ഡിഎഫ് യോഗം സര്‍ക്കാരിനോട് നിര്‍ദേശിച്ചു. കോവിഡ് വ്യാപനം ശക്തമായ സാഹചര്യത്തില്‍ കോണ്‍ഗ്രസിനും ബിജെപിക്കുമെതിരെയുള്ള സമരങ്ങള്‍ നിര്‍ത്തിവയ്ക്കാനും എല്‍ഡിഎഫ് യോഗത്തില്‍ തീരുമാനമായി.
അതേസമയം സംസ്ഥാനത്ത് കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിക്കണമെന്ന് ചൂണ്ടിക്കാട്ടി ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ മുഖ്യമന്ത്രിക്ക് കത്ത് നല്‍കുമെന്ന് ഐഎംഎ വൃത്തങ്ങള്‍ അറിയിച്ചിരുന്നു. സംസ്ഥാനത്തെ കോവിഡ് വ്യാപനം ഗുരുതരമായ സ്ഥിതിയിലാണെന്നും രോഗവ്യാപനം തടയാന്‍ കര്‍ശന നടപടികള്‍ സ്വീകരിക്കേണ്ടത് അനിവാര്യമായിരിക്കുകയാണെന്നും ഐഎംഎ അറിയിച്ചു.











