തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടപ്പിനുളള പ്രചാരണവാക്യം പുറത്തിറക്കി. ഉറപ്പാണ് എല്‍ഡിഎഫ് എന്നാണ് പുതിയ പ്രചാരണവാക്യം. എകെജി സെന്ററില്‍ വെച്ച് നടന്ന ചടങ്ങില്‍ എല്‍ഡിഎഫ് കണ്‍വീനര്‍ എ. വിജയരാഘവന്‍ മുഖ്യന്ത്രിക്ക് കൈമാറി ലോഗോ പ്രകാശനം ചെയ്തു. എല്‍ഡിഎഫ് സര്‍ക്കാര്‍ വീണ്ടും വരുമെന്ന ഉറപ്പാണ് പ്രചാരണ വാക്യത്തിലൂടെ ജനങ്ങളിലെത്തിക്കുന്നതെന്ന് വിജയരാഘവന്‍ പറഞ്ഞു.
ഉറപ്പാണ് വികസനം, ഉറപ്പാണ് ആരോഗ്യം, ഉറപ്പാണ് ജനക്ഷേമം, ഉറപ്പാണ് തൊഴിലവസരങ്ങള്‍ തുടങ്ങിയ ഉപതലക്കെട്ടുകളും പ്രചാരണവാക്യത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. മുഖ്യമന്ത്രിയുടെ ഫോട്ടോയും ഉള്‍പ്പെടുത്തിയിട്ടുണ്ട്. എല്‍ഡിഎഫ് വരും എല്ലാം ശരിയാകും എന്നായിരുന്നു കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിലെ പ്രചാരണവാക്യം.