കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ക്കെതിരെ എല്‍ഡിഎഫ് വീണ്ടും സമരത്തിനൊരുങ്ങുന്നു. തദ്ദേശഭരണ സ്ഥാപനങ്ങളില്‍ ഈ മാസം 25ന് ബഹുജന കൂട്ടായ്മ സംഘടിപ്പിക്കും. കേന്ദ്ര ഏജന്‍സികള്‍ സംസ്ഥാനത്തെ വികസന പദ്ധതികള്‍ സ്തംഭിപ്പിക്കുന്നു. അതിന്റെ തുടര്‍ച്ചയാണ് കിഫ്ബിക്കെതിരായ സി.എ.ജി റിപ്പോര്‍ട്ടെന്നും എല്‍ഡിഫ് പറഞ്ഞു.
നവംബര്‍ 16ന് കേന്ദ്ര ഏജന്‍സികള്‍ക്കെതിരെ സിപിഐഎം പ്രത്യക്ഷ സമരം പ്രഖ്യാപിച്ചിരുന്നു.
അതേസമയം, സര്‍ക്കാരിനെ അട്ടിമറിക്കാനുള്ള ഗൂഢാലോചനയില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റും ഭാഗമായെന്ന് സിപിഐഎം ആരോപിച്ചു. സ്വപ്നയുടെ ശബ്ദരേഖ പുറത്തിറങ്ങിയ വിഷയത്തില്‍ കോണ്‍ഗ്രസും ബിജെപിയും പറയുന്നത് ഇ.ഡി ആവര്‍ത്തിക്കുന്നു. സര്‍ക്കാരിനെ അട്ടിമറിക്കാന്‍ ഇ.ഡി ശ്രമിച്ചെന്ന വെളിപ്പെടുത്തലാണ് ശബ്ദരേഖ. ഔദ്യോഗികമായി ഇ.ഡി ഇത് നിഷേധിച്ചിട്ടില്ലെന്നും സിപിഐഎം പറഞ്ഞു.












