സര്‍ക്കാരിന്റെ പരാജയമാകും നിയമസഭ തെരഞ്ഞെടുപ്പിലെ മുഖ്യവിഷയമെന്ന് ഉമ്മന്‍ചാണ്ടി. ഒന്നും ചെയ്യാത്ത സര്‍ക്കാരിന് ജനങ്ങളെ അഭിമുഖീകരിക്കാനാണ് കിറ്റ്. ലൈഫ് മിഷന്‍ നല്ലകാര്യം, ഇതിനേക്കാള്‍ ഇരട്ടി വീടുകള്‍ യുഡിഎഫ് നല്‍കിയിട്ടുണ്ട്. യുഡിഎഫ് അധികാരത്തില്‍ വന്നാല്‍ ലൈഫ് മിഷന്‍ തുടരും.
സോളാര്‍ പീഡനക്കേസില്‍ സിബിഐ അന്വേഷണത്തിനെതിരെ നീങ്ങില്ലെന്ന് ഉമ്മന്‍ചാണ്ടി പറഞ്ഞു. ആശങ്കകളൊന്നുമില്ല, ആര് അന്വേഷിച്ചാലും ഇല്ലാത്ത ഒരു കാര്യം ഉണ്ടാക്കാനാകുമോ? ആരാണ് പരാതിക്കാരിയെന്നും പലതും മാറിയും മറിഞ്ഞും വന്നതും ജനം കാണുന്നുണ്ടെന്ന് ഉമ്മന്‍ചാണ്ടി പറഞ്ഞു.
നിയമസഭ തെരഞ്ഞെടുപ്പില്‍ രമേശ് ചെന്നിത്തല നിശ്ചയമായും മത്സരിക്കുമെന്ന് ഉമ്മന്‍ചാണ്ടി പറഞ്ഞു. പ്രതിപക്ഷ നേതാവെന്ന നിലയില്‍ രമേശ് ചെന്നിത്തലയുടെ പ്രവര്‍ത്തനം പ്രശംസനീയമാണ്. താന്‍ മത്സരിക്കുന്നത് പാര്‍ട്ടി തീരുമാനിക്കുമെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു. സര്‍ക്കാരിന്റെ പരാജയമാകും നിയമസഭ തെരഞ്ഞെടുപ്പിലെ മുഖ്യവിഷയമെന്ന് ഉമ്മന്‍ചാണ്ടി പറഞ്ഞു.
ന്യായീകരണമല്ല തന്റെ പ്രതിരോധം. ഇങ്ങനെ ഒരു കേസുണ്ടെങ്കില്‍ പിണറായി വച്ചേക്കുമോ എന്ന് ജനം ചിന്തിക്കും. ജാമ്യമില്ലാ വകുപ്പിട്ടാണ് കേസെടുത്തത്. പോലീസ് ഉദ്യോഗസ്ഥന് അറസ്റ്റ് ചെയ്യാം. മൂന്ന് ഡിജിപിമാര്‍ അന്വേഷിച്ചിട്ടും എന്തുകൊണ്ട് നടപടി എടുത്തില്ലെന്ന് ഉമ്മന്‍ചാണ്ടി പറഞ്ഞു.
ലാവ്‌ലിന്‍ കേസിന് പകരമാണ് ഇപ്പോഴത്തെ നടപടിയെന്ന് കരുതുന്നില്ലെന്ന് ഉമ്മന്‍ചാണ്ടി പറഞ്ഞു. ലാവ്‌ലിന്‍ കേസ് സിബിഐയ്ക്ക് വിട്ടത് ആരെയും ദ്രോഹിക്കാനല്ല. യുഡിഎഫിനെതിരെയും ആരോപണം വന്നപ്പോഴാണ് തീരുമാനമെടുത്തതെന്ന് അദ്ദേഹം പറഞ്ഞു.











