ഡല്‍ഹി: 2021 ലെ ഹജ്ജ് യാത്രയ്ക്ക് അപേക്ഷ സമര്‍പ്പിക്കാനുളള തീയതി നീട്ടി. ജനുവരി പത്ത് വരെ അപേക്ഷ സമര്‍പ്പിക്കാം. കോവിഡിന്റെ പശ്ചാത്തലത്തില്‍ ഹജ്ജ് യാത്രക്കുളള നിബന്ധനകള്‍ കര്‍ശനമാകുകയും അപേക്ഷകള്‍ കുറയുകയും ചെയ്ത സാഹചര്യത്തിലാണ് അപേക്ഷാ തീയതി നീട്ടുന്നത്. ഡിസംബര്‍ പത്തിനായിരുന്നു നേരത്തെ ഹജ്ജിന് അപേക്ഷിക്കാനുള അവസാന തീയതി നിശ്ചയിച്ചിരുന്നത്.
ഹജ്ജിന് പോകാനാഗ്രഹിക്കുന്നവര്‍ ഡിസംബര്‍ പത്തിനകം അപേക്ഷകള്‍ സമര്‍പ്പിക്കണമെന്നായിരുന്നു നേരത്തെ കേന്ദ്ര ഹജ്ജ് കമ്മിറ്റി അറിയിച്ചിരുന്നത്. നിബന്ധനകള്‍ കര്‍ശനമാക്കിയതിനാലും കോവിഡ് ഭീതി നിലനില്‍ക്കുന്നതിനാലും മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് അപേക്ഷകരുടെ എണ്ണത്തില്‍ ഗണ്യമായ കുറവുണ്ടായി. ഇതോടെയാണ് അപേക്ഷ സമര്‍പ്പിക്കാനുളള സമയപരിധി ഒരു മാസം കൂടി കൂട്ടി നല്‍കികൊണ്ടുളള പുതിയ സര്‍ക്കുലര്‍ കേന്ദ്ര ഹജ്ജ് മന്ത്രാലയം ഇറക്കിയത്.