അന്താരാഷ്ട്രമാര്‍ക്കറ്റില്‍ 48 കോടി രൂപ വിലമതിക്കുന്ന ഹെറോയിന്‍ നാര്‍ക്കോട്ടിക് കണ്ട്രോള് ബ്യൂറോ(എന്‍സിബി) ഡല്‍ഹിയില്‍ നിന്നും പിടികൂടി. സംഭവവുമായി ബന്ധപ്പെട്ട് ഒരു ആഫ്രിക്കന്‍ സ്വദേശിയെയും മ്യാന്മര് സ്വദേശിയായ സ്ത്രീയും ഉള്‍പ്പടെ ഏഴു പേരെ പിടികൂടി. കോവിഡിനെ തുടര്‍ന്ന് യാത്ര വിമാനസര്‍വീസുകള്‍ നിയന്ത്രിച്ച സാഹചര്യത്തില്‍ കൊറിയര്‍ സര്‍വീസിലൂടെയാണ് മയക്കുമരുന്ന് കടത്ത് നടത്തി വന്നിരുന്നതെന്ന് ഡ്രഗ്സ് കണ്ട്രോള് ബ്യൂറോ അറിയിച്ചു.
ഈ മാസം ആദ്യം 970 ഗ്രാം ഹെറോയിന്‍ അടങ്ങിയ പാഴ്സല്‍ എന്‍സിബി പിടികൂടിയിരുന്നു. ഇതെ തുടര്‍ന്നാണ് കള്ളക്കടത്തിനെ കുറിച്ചുള്ള സൂചന ലഭിച്ചത്.