കൊച്ചി: ഫ്‌ളാറ്റില്‍ നിന്ന് വീണ് സ്ത്രീ മരിച്ച സംഭവത്തില്‍ ഫ്‌ളാറ്റുടമയ്‌ക്കെതിരെ ഗുരുതര ആരോപണവുമായി ഭര്‍ത്താവ്. നിര്‍ബന്ധിച്ച് ബ്ലാങ്ക് പേപ്പറില്‍ ഒപ്പ് വെപ്പിച്ചുവെന്ന് മരിച്ച കുമാരിയുടെ ഭര്‍ത്താവ് പറഞ്ഞു. ഫ്‌ളാറ്റുടയുടെ ബന്ധുക്കളും ഡ്രൈവറും ചേര്‍ന്നെത്തി പണം തരാമെന്ന് വാഗ്ദാനം നല്‍കിയെന്നും കുമാരിയുടെ ഭര്‍ത്താവ് പറഞ്ഞു. മരണത്തില്‍ ദുരൂഹതയുണ്ടെന്നും കമ്മീഷണര്‍ക്ക് പരാതി നല്‍കുമെന്നും മരിച്ച സ്ത്രീയുടെ ഭര്‍ത്താവ് പറഞ്ഞു.
ഫ്‌ളാറ്റില്‍ നിന്നും രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ വീണ് പരിക്കേറ്റ വീട്ടുജോലിക്കാരി മരിച്ചു. ആണ് മരിച്ചത്. സംഭവത്തില്‍ ഫ്‌ളാറ്റ് ഉടമയായ അഭിഭാഷകനെതിരെ നടപടിയുണ്ടാകുമെന്ന് പോലീസ് പറഞ്ഞു.
കഴിഞ്ഞ ശനിയാഴ്ച രാവിലെ എട്ട് മണിയോടെയാണ് മറൈന്‍ ഡ്രൈവിലെ ലിങ്ക് ഹൊറൈസണ്‍ ഫ്‌ളാറ്റില്‍ നിന്ന് രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിടെ സേലം സ്വദേശി കുമാരി(50) താഴേക്ക് ചാടിയത്. ഏഴ് ദിവസത്തെ ചികിത്സയ്ക്ക് ശേഷം കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ഇന്നലെയാണ് മരിച്ചത്.
വീട്ടു ജോലിക്കാരിയായ കുമാരി ഫ്‌ളാറ്റ് ഉടമയില്‍ നിന്നും 10000 രൂപ അഡ്വാന്‍സ് വാങ്ങിയിരുന്നു.വീട്ടില്‍ പോകാന്‍ ലീവ് അഡ്വാന്‍സ് തിരിച്ച് നല്‍കാതെ പേകാന്‍ കുമാരിയെ അനുവദിച്ചില്ലെന്നാണ് വിവരം. കുമാരിയെ ഫ്‌ളാറ്റ് ഉടമ വീട്ടില്‍ പൂട്ടിയിടുകയും ചെയ്തു. തുടര്‍ന്ന് ഉടമ സ്ഥലത്തില്ലാത്ത സമയത്ത് ജനലിലൂടെ സാരി കെട്ടി താഴേക്ക് ഇറങ്ങാന്‍ ശ്രമിക്കുന്നതിനിടെയാണ് കുമാരി താഴെ വീണതെന്നാണ് പോലീസ് നിഗമനം.