തിരുവനന്തപുരം: സംസ്ഥാനത്ത് നവംബർ 19 മുതൽ 25 വരെ ക്വാമി ഏകതാ വാരം (ദേശീയോദ്ഗ്രഥന വാരം) ആചരിക്കും. സെക്രട്ടേറിയറ്റ് ഉൾപ്പെടെ എല്ലാ സർക്കാർ വകുപ്പുകളിലും പൊതുമേഖലാ സ്ഥാപനങ്ങളിലും 19ന് രാവിലെ 11ന് ദേശീയോദ്ഗ്രഥന പ്രതിജ്ഞയെടുക്കും. കോവിഡ് 19 മാർഗ്ഗ നിർദ്ദേശം പാലിച്ചാണ് ദേശീയോദ്ഗ്രഥന വാരം ആചരിക്കുന്നത്.
പ്രതിജ്ഞ ഇങ്ങനെ:
”രാഷ്ട്രത്തിന്റെ സ്വാതന്ത്ര്യവും അഖണ്ഡതയും സംരക്ഷിക്കുന്നതിനും ശക്തിപ്പെടുത്തുന്നതിനും അർപ്പണബോധത്തോടു കൂടി പ്രവർത്തിക്കുമെന്ന് ഞാൻ ദൃഢപ്രതിജ്ഞ ചെയ്യുന്നു.
ഒരിക്കലും അക്രമമാർഗം സ്വീകരിക്കില്ലെന്നും മതം, ഭാഷ, പ്രദേശം തുടങ്ങിയവ മൂലമുള്ള ഭിന്നതകളും തർക്കങ്ങളും മറ്റ് രാഷ്ട്രീയമോ സാമ്പത്തികമോ ആയ പരാതികളും സമാധാനപരവും വ്യവസ്ഥാപിതവും ആയ മാർഗ്ഗങ്ങളിലൂടെ പരിഹരിക്കുമെന്നും ഞാൻ പ്രതിജ്ഞ ചെയ്യുന്നു.”