കുവൈത്ത് മന്ത്രിസഭാംഗം ഡോ അഹ്‌മദ് നാസര്‍ അല്‍ മുഹമദിനെതിരായ അവിശ്വാസം 23 -21 ന് പരാജയപ്പെട്ടു
കുവൈത്ത് സിറ്റി : വിദേശകാര്യ മന്ത്രി ഡോ അഹ്‌മദ് നാസര്‍ അല്‍ മുഹമ്മദിനെതിരെ പാര്‍ലമെന്റില്‍ അവതരിപ്പിച്ച അവിശ്വാസ പ്രമേയം പരാജയപ്പെട്ടു. സഭയില്‍ ഹാജരായവരില്‍ 21 പേര്‍ മാത്രമാണ് അവിശ്വാസത്തെ പിന്തുണച്ചത്. 23 പേര്‍ എതിര്‍ത്തു വോട്ടു ചെയ്തു.
മുതിര്‍ന്ന അംഗമായ ഷുഐബ് അല്‍ മുവൈസിരി അവതരിപ്പിച്ച കുറ്റവിചാരണ പ്രമേയം ചര്‍ച്ച ചെയ്ത ശേഷമാണ് വോട്ടിനിട്ടത്.
#Kuwait’s foreign minister — Ahmed Nasser al-Sabah — celebrating after surviving a tough grilling and a no-confidence motion that could’ve ended his diplomatic career.
Final vote: 21/23. pic.twitter.com/opFYWJ0KeY
— محمد جمال اليوسف Mohammad (@ALYOUSEF94) February 16, 2022
പത്ത് എംപിമാരാണ് അവിശ്വാസ പ്രമേയത്തില്‍ ഒപ്പുവെച്ചത്. കുവൈത്ത് എംബസികളിലെ ക്രമക്കേടുകള്‍ ചൂണ്ടിക്കാട്ടിയാണ് കുറ്റവിചാരണ പ്രമേയം അവതരിപ്പിച്ചത്.
തന്നില്‍ വിശ്വാസം പ്രകടിപ്പിച്ച എല്ലാ എംപിമാര്‍ക്കും ഡോ അഹ്‌മദ് നാസര്‍ അല്‍ മുഹമദ്ദ് നന്ദി പറഞ്ഞു.
അവിശ്വാസം അതിജീവിച്ച മന്ത്രിയെ കുവൈത്ത് അമീര്‍ ഷെയ്ഖ് നവാഫ് അല്‍അഹ്‌മദ് അല്‍ ജാബിര്‍ അസ്സബാഹ്, കിരീടാവകാശി ഷെയ്ഖ് മിസ് അല്‍ അഹ്‌മദ് , പ്രധാനമന്ത്രി ഷെയ്ഖ് സബാഹ് ഖാലിദ് അല്‍ ഹമദ് അസബാഹ് എന്നിവര്‍ അഭിനന്ദിച്ചു.