കുവൈറ്റില്‍ 553 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. രാജ്യത്ത് ഇതുവരെ 58,221 പേര്‍ക്കാണ് വൈറസ് ബാധിച്ചത്. കോവിഡ് ചികിത്സയിലായിരുന്ന രണ്ടു പേര് കൂടി മരിച്ചതോടെ രാജ്യത്തെ കോവിഡ് മരണം 404 ആയി.
വെള്ളിയാഴ്ച 836 പേരാണു രോഗമുക്തി നേടിയത്. ഇതോടെ ആകെ രോഗ മുക്തി നേടിയവരുടെ എണ്ണം 48,381 ആയി. കഴിഞ്ഞ ദിവസം 3,443 കോവിഡ് ടെസ്റ്റുകളാണ് രാജ്യത്ത് നടത്തിയത്. ആകെ നടത്തിയ ടെസ്റ്റുകളുടെ എണ്ണം 4,52,970 ആയി ഉയര്‍ന്നു.