മഴയും മിന്നല്‍ പ്രളയവും മൂലം പല റോഡുകളും വെള്ളക്കെട്ടിലായതും ട്രാഫിക് തടസപ്പെടുമെന്നതിനാലും സ്‌കൂളുകള്‍ക്ക് തിങ്കളാഴ്ച അവധി നല്‍കിയിരിക്കുകയാണ്.
കുവൈറ്റ് സിറ്റി : കനത്ത മഴയും റോഡുകളിലെ വെള്ളക്കെട്ടുകളും മൂലം സ്‌കൂളുകള്‍ക്കും സര്‍വ്വകലാശാലകള്‍ക്കും തിങ്കളാഴ്ച അവധി നല്‍കി കുവൈറ്റ് ഭരണകൂടം.
അടുത്ത 24 മണിക്കൂറിനുള്ളില്‍ കനത്ത ശക്തമായ കാറ്റിനൊപ്പം കനത്ത മഴ പെയ്യാന്‍ സാധ്യതയുള്ളതിനാല്‍ നിരത്തുകളില്‍ വാഹനങ്ങളുമായി അത്യാവശ്യ ഘട്ടമില്ലാതെ ഇറങ്ങരുതെന്ന് കുവൈറ്റ് പോലീസ് ജനങ്ങള്‍ക്ക് നിര്‍ദ്ദേശം നല്‍കി.
Kuwait Army firemen partake in reopening roads swamped with rain water https://t.co/tdYhi4IjSV#KUNA #KUWAIT pic.twitter.com/TFEhLyAWyr
— Kuwait News Agency – English Feed (@kuna_en) January 2, 2022
Farwaniya – Video by Abid ali
Share the & videos by whatsapp : 94418559 or 50770333#kuwait #kuwaitnews #q8 #الكويت #kuwaitup2date #kuwaituptodate #kwtup2date #kwtuptodate pic.twitter.com/nXb6E99R7M
— Kuwait UPTO DATE (@kuwait_uptodate) January 2, 2022
Authorities closed several roads and tunnels around Kuwait temporarily due to accumulated rain water, including:
– Ghazali tunnel.
– Maghreb Highway's tunnel intersection with Fourth Ring Road
– Jahra Industrial tunnel intersection with Sixth Ring Road pic.twitter.com/64whXdYwMa— KUWAIT TIMES (@kuwaittimesnews) January 2, 2022
തിങ്കളാഴ്ച നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റിവെച്ചതായും വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു. അതേസമയം, അദ്ധ്യാപകരും സ്റ്റാഫും ജോലിക്ക് ഹാജരാകണമെന്നും മന്ത്രാലയത്തിന്റെ പ്രസ്താവനയില്‍ അറിയിച്ചു.
50 കിലോമീറ്റര്‍ വേഗതയില്‍ വരെ കാറ്റുവീശുമെന്നും കാലാവസ്ഥ കേന്ദ്രം മുന്നറിയിപ്പ് നല്‍കുന്നു. ദൂരകാഴ്ച കുറയുമെന്നതിനാല്‍ വാഹനം ഓടിക്കുന്നവര്‍ ജാഗ്രത പുലര്‍ത്തണമെന്ന് കുവൈറ്റ് പോലീസ് നിര്‍ദ്ദേശിച്ചു.
കഴിഞ്ഞ രണ്ട് ദിവസമായി തുടരുന്ന മഴയെ തുടര്‍ന്ന് കുവൈറ്റില്‍ പലയിടങ്ങളിലും പ്രധാന റോഡുകളില്‍ വെള്ളക്കെട്ടുകള്‍ ഉണ്ട്. മഴയും കാറ്റും വരും ദിവസങ്ങളിലും തുടരുമെന്നാണ് കാലാവസ്ഥ കേന്ദ്രം അറിയിച്ചു.