കുവൈത്ത് സിറ്റി: കോവിഡ് പ്രതിരോധ കുത്തിവെപ്പിന്റെ ആദ്യ ഡോസ് എടുത്ത ശേഷം രണ്ടാം ഡോസ് എടുക്കുന്നതിന് മുമ്പ് വിദേശയാത്ര നടത്തരുതെന്ന് ആരോഗ്യ മന്ത്രി ഡോ. ബാസില്‍ അസ്സബാഹ് അറിയിച്ചു. ആദ്യ ഡോസ് എടുത്ത് 21 ദിവസത്തിന് ശേഷമാണ് രണ്ടാമത്തെ ഡോസ് എടുക്കേണ്ടത്. ഇത് ബൂസ്റ്റര്‍ ഡോസ് ആണ്. രണ്ടാം ഡോസ് എടുത്ത് ഒരാഴ്ചക്ക് ശേഷമാണ് ഫലം പൂര്‍ണ തോതില്‍ ലഭിക്കുക.
ആദ്യ ഡോസ് എടുത്ത് നാല് മുതല്‍ ആറ് ആഴ്ചക്കിടയിലാണ് രണ്ടാമത്തെ കുത്തിവെപ്പ് എടുക്കേണ്ടത്. ഭക്ഷ്യ, മരുന്ന് അലര്‍ജിലുള്ളവര്‍, സാംക്രമിക രോഗമുള്ളവര്‍, ഗര്‍ഭിണികള്‍, 30 ദിവസത്തിനിടെ ഏതെങ്കിലും വാക്സിന്‍ സ്വീകരിച്ചവര്‍, 18 വയസ്സിന് താഴെയുള്ളവര്‍ എന്നിവര്‍ക്ക് വാക്സിന്‍ നല്‍കില്ല.