കുവൈറ്റ് സിറ്റി: അഴിമതി നീക്കി പൊതുപണം സംരക്ഷിക്കുകയെന്നതാണ് സര്‍ക്കാരിന്റെ പ്രധാന ലക്ഷ്യമെന്ന് കുവൈറ്റ് പ്രധാനമന്ത്രി ഷെയ്ഖ് സബാഹ് ഖാലിദ് അല്‍ ഹമദ് അല്‍ സബാഹ്. പൊതുപണവുമായി ബന്ധപ്പെട്ട് കുവൈറ്റ് അഴിമതി വിരുദ്ധ അതോറിറ്റി (നസാഹ)ക്ക് നല്‍കിയ 84 നോട്ടീസുകളില്‍ 44 എണ്ണം പബ്ലിക് പ്രോസിക്യൂഷന്‍ ഓഫീസിലേക്ക് റഫര്‍ ചെയ്തതായി പ്രധാനമന്ത്രി പറഞ്ഞു.
ഇതുകൂടാതെ, പൊതുസ്വത്ത് ദുരുപയോഗം ചെയ്തതിന്റെ പേരില്‍ 122 കേസുകളും സ്വത്തുക്കള്‍ കൈയ്യേറലുമായി ബന്ധപ്പെട്ട് 1691 കേസുകളും റെസിഡന്‍സി ട്രേഡുമായി ബന്ധപ്പെട്ടുള്ള 282 കേസുകളും പബ്ലിക് പ്രോസിക്യൂഷന് കൈമാറിയതായും പ്രധാനമന്ത്രി അറിയിച്ചു. സര്‍ക്കാര്‍ ഡിജിറ്റല്‍ ആക്കിയത് അഴിമതിക്കെതിരായ പോരാട്ടത്തിന് സഹായകമായെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.