കുവൈത്ത് സിറ്റി: കുവൈത്തില്‍ ഭിന്നശേഷികാരുടെ വിവിധ സേവനങ്ങള്‍ക്കായി പ്രത്യേക ട്രാഫിക് സര്‍വീസ് സെന്റര്‍ തുറന്നു. ഗതാഗത വകുപ്പ് ആസ്ഥാനത്ത് തന്നെ കേന്ദ്രം ആരംഭിച്ചിരിക്കുന്നത്. ആഭ്യന്തര മന്ത്രാലയം അണ്ടര്‍ സെക്രട്ടറി മേജര്‍ ജനറല്‍ ഇസ്ലാം അല്‍ നഹാം ഉദ്ഘാടനം നിര്‍വഹിച്ചു. ഈ സെന്റിന്റെ സേവനത്തിലൂടെ വീല്‍ചെയറില്‍ നിന്ന് ഇറങ്ങാതെ ഇടപാട് പൂര്‍ത്തിയാക്കാന്‍ സാധിക്കും.
ഡ്രൈവിങ്ങ് ലൈസന്‍സ് പുതുക്കല്‍, വാഹന രജിസ്‌ട്രേഷന്‍, മറ്റു കാര്യങ്ങള്‍ എന്നിവയ്ക്ക് ഭിന്നശേഷിക്കാര്‍ക്ക് വില്‍ചെയറില്‍ നിന്ന് ഇറങ്ങാതെ തന്നെയുളള ഡ്രൈവി ത്രൂ സര്‍വീസാണ് ആരംഭിച്ചത്. സര്‍വീസ് കേന്ദ്രം കൂടുതല്‍ വികസിപ്പിക്കാനുളള തയ്യാറെടുപ്പിലാണ് മന്ത്രാലയം. അസിസ്റ്റന്റ് അണ്ടര്‍ സെക്രട്ടറി മേജര്‍ ജനറല്‍ ജമാല്‍ അല്‍ സായിഗ്, ഭിന്നശേഷി വകുപ്പിലെ സൈക്ലോജിക്കല്‍ ഡയറക്ടര്‍ ഹനാദി അല്‍ മുബൈലിഷ് തുടങ്ങിയവരും ചടങ്ങില്‍ പങ്കെടുത്തു.