കുവൈത്ത് സിറ്റി: ആഭ്യന്തര മന്ത്രാലയത്തിന്റെ കീഴിലുള്ള സേവനങ്ങള്‍ അത്യാധുനിക സാങ്കേതികവിദ്യ പ്രയോഗിച്ച് വേഗത്തില്‍ ചെയ്ത് തീര്‍ക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ തുടരണമെന്ന് ആഭ്യന്തര മന്ത്രി ഷെയ്ഖ് തമര്‍ അലി സബ അല്‍ സലേം അല്‍ സബ പറഞ്ഞു. പ്രവാസികള്‍ക്കും പൗരന്മാര്‍ക്കും ഇടപാടുകള്‍ സുഗമമാക്കുന്നതിന് ആവശ്യമായ എല്ലാ മാര്‍ഗങ്ങളും സ്വീകരിക്കാന്‍ അദ്ദേഹം നിര്‍ദ്ദേശിച്ചു.
പാസ്‌പോര്‍ട്ട്, റസിഡന്‍സി അഫയേഴ്‌സ് എന്നീ വകുപ്പുകളില്‍ സന്ദര്‍നടത്തവെയാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്. പ്രത്യേക സഹായം ആവശ്യമുള്ളവരെയും പ്രായമായവരെയും സഹായിക്കാനുള്ള നിര്‍ദേശങ്ങളും അദ്ദേഹം നല്‍കി.




















