സ്വതന്ത്ര കുവൈത്തിന് ഇന്ന് അറുപതാം പിറന്നാള്‍

kuwait-national-day

 

കുവൈറ്റ് സിറ്റി: സ്വതന്ത്ര കുവൈത്തിന് ഇന്ന് അറുപതാം പിറന്നാള്‍. ഫെബ്രുവരി 25 കൊളോണിയല്‍ ആധിപത്യത്തില്‍ നിന്നും ഫെബ്രുവരി 26 അയല്‍ രാജ്യമായ ഇറാക്കിന്റെ അധിനിവേശത്തില്‍ നിന്നും രാജ്യം മോചിതമായതിന്റെ സന്തോഷ ദിനങ്ങളാണ് യഥാക്രമം ദേശീയ – വിമോചന ദിനമായി രാജ്യം ആചരിക്കുന്നത്.

കഴിഞ്ഞ വര്‍ഷം ആഘോഷത്തിന് ഒരുങ്ങിയിരിക്കെയാണ് കുവൈത്തില്‍ ആദ്യ കോവിഡ് സാന്നിധ്യം റിപ്പോര്‍ട്ട് ചെയ്തത്. പിന്നീടങ്ങോട്ട് ലോക രാജ്യങ്ങള്‍ക്കൊപ്പം കടുത്ത നിയന്ത്രണങ്ങളിലേക്ക് രാജ്യം നീങ്ങി. കരയിലും കടലിലും ആകാശത്തും കവാടങ്ങള്‍ അടച്ചിട്ടു. ഷെയ്ഖ് സബാഹ് അല്‍ അഹമ്മദ് അല്‍ ജാബര്‍ അല്‍ സഹാബിന്റെ മരണത്തിന് ശേഷമുള്ള ആദ്യ ദേശീയ ആഘോഷം എന്ന പ്രത്യകയുമുണ്ട്. ഷെയ്ഖ് സബാഹിന്റെ പുത്രനും മുന്‍ പ്രതിരോധമന്ത്രിയുമായ ഷെയ്ഖ് നാസര്‍ അല്‍ സബാഹിന്റെ മരണം ഒരു വര്‍ഷത്തിനിടെയുണ്ടായി.

Also read:  യുഎഇയില്‍ കോവിഡ് മുക്തരുടെ എണ്ണം ഉയരുന്നു; ഒമാനില്‍ 1147 പേര്‍ക്ക്​ കൂടി കോവിഡ്​, കുവൈറ്റില്‍ 464

പതിനേഴാം നൂറ്റാണ്ടിന്റെ തുടക്കത്തില്‍ വളരെ കുറഞ്ഞ ജനസംഖ്യയുള്ള ഒരു ചെറിയ മത്സ്യബന്ധന ഗ്രാമമായിരുന്നു കുവൈറ്റ്. പതിനെട്ടാം നൂറ്റാണ്ടിന്റെ അവസാനത്തോടെ ഒരു പ്രധാന വ്യാപാര കേന്ദ്രവും ബോട്ട് നിര്‍മ്മാണ കേന്ദ്രവുമായി മാറി. 1756-ല്‍ അല്‍ സബ കുടുംബം കുവൈറ്റ് ഭരിക്കാനുള്ള അധികാരം ഏറ്റെടുത്തു. 1961 ജൂണ്‍ 19നാണ് രാജ്യം ബ്രട്ടീഷ് കാരില്‍ നിന്നും മോചിതമായത്. അല്‍-സബ കുടുംബത്തില്‍ നിന്നുള്ള ഷെയ്ഖ് അബ്ദുല്ല അല്‍ സലീം അല്‍ സബ ആദ്യ രാജാവായി അധികാരമേറ്റു.  ആദ്യ 2 വര്‍ഷം ദേശീയദിനം ജൂണ്‍ 19നും ആയിരുന്നു.

Also read:  ജീവപര്യന്തം തടവുകാരുടെ മോചനം; കേസുകള്‍ പുനപരിശോധിക്കാന്‍ കമ്മിറ്റി രൂപീകരിച്ചു.

പിന്നീട്‌, രാജ്യത്തിന്റെ സ്വാതന്ത്രത്തിനു വേണ്ടിയും ആധുനിക കുവൈറ്റ് നിര്‍മ്മിക്കുന്നതില്‍ ദീര്‍ഘവീക്ഷണത്തോടു കൂടിയ പദ്ധതികള്‍ ആവിഷ്‌ക്കരിച്ച് നടപ്പിലാക്കുകയും ചെയ്ത അമീര്‍ ഷെയ്ഖ് അബ്ദുള്ള അല്‍ സലീം അല്‍ സബ സ്ഥാനാരോഹണം ചെയ്ത ഫെബ്രുവരി 25 അദ്ദേഹത്തോടുള്ള ആദരസൂചനയായി 1964 മുതല്‍ ദേശീയദിനമായി രാജ്യം ആഘോഷിക്കുന്നു.  അമീര്‍ ഷെയ്ഖ് നവാഫ് അല്‍ അഹമ്മദ് അല്‍ ജാബര്‍ അല്‍ സബയും കിരീടവകാശി ഷെയ്ഖ് മിഷാല്‍ അല്‍ അഹമ്മദ് അല്‍ ജാബര്‍ അല്‍ സബയും അധികാരത്തില്‍ വന്നതിന് ശേഷം ആദ്യം വരുന്ന ദേശീയ വിമോചന ദിനങ്ങളാണ് ഈ വര്‍ഷത്തേത് എന്ന പ്രത്യകതകൂടിയുണ്ട് ഈ ആഘോഷങ്ങള്‍ക്ക്.

Also read:  2015ൽ പിൻവലിച്ച കറൻസി മാറ്റാൻ അവസരം; ഏപ്രിൽ 18 വരെ സമയം അനുവദിച്ച് കുവൈത്ത് സെൻട്രൽ ബാങ്ക്.

പ്രധാനമന്ത്രി ഷെയ്ഖ് സബാഹ് ഖാലിദ് അല്‍ ഹമദ് അല്‍ സബാഹിനെ വീണ്ടും പ്രധാനമന്ത്രിയായി അമീര്‍ ഷെയ്ഖ് നവാഫ് അല്‍ അഹമ്മദ് അല്‍ ജാബര്‍ അല്‍ സബാഹ് നിയോഗിച്ചുവെങ്കിലും  മന്ത്രിമാരെ നിയമിക്കുന്ന പ്രക്രിയ പൂര്‍ത്തിയായിട്ടില്ല. ആഘോഷങ്ങള്‍ക്ക് കടുത്ത വിലക്കുണ്ട്. രാജ്യത്ത് വിവിധങ്ങളായ ആഘോഷപരിപാടികള്‍ സര്‍ക്കാര്‍തലത്തിലും സ്വകാര്യ സ്ഥാപനങ്ങളും നടത്തി വരുന്നുണ്ടെങ്കിലും പതിവ് പോലെ ജനം തെരുവില്‍ ഇറങ്ങില്ല. പ്രധാന റോഡുകളും റെസിഡെന്‍ഷ്യല്‍ ഏരിയകളും വൈദ്യുതി ദീപാലങ്കാരങ്ങള്‍ കൊണ്ടും ദേശീയ പതാകകള്‍ കൊണ്ടും അലങ്കരിച്ച് ആഘോഷത്തെ ഹൃദയത്തിലേറ്റുകയാണ് കുവൈറ്റ് ജനത.

Related ARTICLES

കുവൈത്തിൽ കടുത്ത ചൂട് തുടരും; പൊടിക്കാറ്റിന് സാധ്യത

കുവൈത്ത് സിറ്റി ∙ കുവൈത്തിൽ വെള്ളിയാഴ്ചവരെ ഉയര്‍ന്ന താപനില തുടരുമെന്ന് കാലാവസ്ഥ വകുപ്പ് ഡയറക്ടര്‍ ദിരാര്‍ അല്‍ അലി അറിയിച്ചു. തിങ്കളാഴ്ച മണിക്കൂറില്‍ 50 കിലോമീറ്ററില്‍ കൂടുതല്‍ വേഗതയില്‍ കാറ്റ് വീശാന്‍ സാധ്യതയുണ്ടെന്ന് അദ്ദേഹം

Read More »

കുവൈത്തിൽ ഗതാഗതനിയമം വീണ്ടും കർശനം; ഡ്രൈവിങ് ലൈസൻസിന് പുതിയ കാലാവധി

കുവൈത്ത് സിറ്റി ∙ കുവൈത്തിൽ ഗതാഗതനിയമത്തിൽ ഭേദഗതി.രാജ്യത്തെ പ്രവാസി താമസക്കാർക്ക് പ്രൈവറ്റ് ഡ്രൈവിങ് ലൈസൻസിന്റെ കാലാവധി 5 വർഷം, സ്വദേശികൾക്ക് 15 വർഷം എന്നുതന്നെയുള്ള പുതിയ ഭേദഗതി പ്രാബല്യത്തിലായി. ഗതാഗതനിയമത്തിൽ ഭേദഗതി വരുത്തിയുള്ള പുതിയ

Read More »

കുവൈത്ത് പൗരന്മാർക്ക് ഇന്ത്യ ഇ-വീസ പ്രഖ്യാപിച്ചു; 80 ഡോളറിന് അഞ്ചുവർഷം വരെ ടൂറിസ്റ്റ് വീസ

കുവൈത്ത് സിറ്റി: കുവൈത്ത് പൗരന്മാർക്കായി ഇന്ത്യ ഇ-വീസ സംവിധാനം ഔദ്യോഗികമായി പ്രഖ്യാപിച്ചു. ഇന്ന് മുതൽ കുവൈത്ത് പൗരന്മാർക്ക് ഇന്ത്യക്കുള്ള ഇ-വീസയ്ക്ക് പൂർണമായും ഓൺലൈനായി അപേക്ഷിക്കാനാകും. യാത്രാ നടപടികൾ ലളിതമാക്കുകയും, ഉഭയകക്ഷി ബന്ധം കൂടുതൽ ശക്തിപ്പെടുത്തുകയുമാണ്

Read More »

ഗാർഹിക തൊഴിലാളികൾക്കുള്ള എക്‌സിറ്റ് പെർമിറ്റ് നിർബന്ധമല്ല: കുവൈത്ത് മാന്പവർ അതോറിറ്റി

കുവൈത്ത് സിറ്റി: ഗാർഹിക തൊഴിലാളികൾ കുവൈത്ത് വിടുന്നതിനുമുമ്പ് എക്‌സിറ്റ് പെർമിറ്റ് നിർബന്ധമെന്ന വ്യാജ പ്രചാരണം സാമൂഹ്യമാധ്യമങ്ങളിൽ വ്യാപകമായി പടർന്നതിനെതിരെ അധികൃതർ പ്രതികരണവുമായി രംഗത്തെത്തി. ഇതൊരു തെറ്റായ പ്രചാരണമാണെന്നും, അത്തരമൊരു ആവശ്യം നിലവിലില്ലെന്നും പബ്ലിക് അതോറിറ്റി

Read More »

കുവൈത്ത്: ഉച്ചവെയിലിൽ പുറംജോലിക്ക് നിയന്ത്രണം പാലിക്കാത്തവർക്കെതിരെ കർശന നടപടി

കുവൈത്ത് : കുവൈത്ത് ഗവൺമെന്റ്, ഉയർന്ന താപനിലയെ തുടര്‍ന്ന് ജൂൺ 1 മുതൽ ഓഗസ്റ്റ് അവസാനവരെ പ്രാബല്യത്തിൽ വരുന്ന ഉച്ചവെയിലിൽ പുറം ജോലിക്കുള്ള നിരോധന നിയമം കർശനമായി നടപ്പാക്കുകയാണ്. നിയമലംഘനങ്ങൾ തടയുന്നതിനായി പബ്ലിക് അതോറിറ്റി

Read More »

കുവൈത്തിൽ 50 വർഷത്തിനുശേഷം കോടതിഫീസ് നിരക്കുകൾ പുതുക്കി; 2025ലെ പുതിയ നിയമം പുറത്ത്

കുവൈത്ത് സിറ്റി ∙ നീണ്ട അഞ്ച് ദശാബ്ദങ്ങൾക്കുശേഷം കുവൈത്തിലെ കോടതികളിലെ ഫീസ് നിരക്കുകൾ പുതുക്കി. 1973ലെ നമ്പർ 17 നിയമത്തിലെ ചില വ്യവസ്ഥകൾ ഭേദഗതി ചെയ്ത്, 2025ലെ നമ്പർ 78 നിയമമാണ് അധികാരികൾ പുറത്തിറക്കിയത്.

Read More »

കുവൈത്തിൽ പൊടിക്കാറ്റ് ശമിക്കുന്നതിന്റെ സൂചന; താപനില വീണ്ടും ഉയരാൻ സാധ്യത

കുവൈത്ത് സിറ്റി: കാറ്റും പൊടിയും നിറഞ്ഞ ദിനങ്ങൾക്കൊടുവിൽ കുവൈത്തിലെ കാലാവസ്ഥ തിങ്കളാഴ്ചയോടെ മെച്ചപ്പെടാൻ സാധ്യതയെന്ന് കാലാവസ്ഥാ വിഭാഗം അറിയിച്ചു. കഴിഞ്ഞ വെള്ളിയാഴ്ച ആരംഭിച്ച ശക്തമായ പൊടിക്കാറ്റ് ഞായറാഴ്ച വൈകീട്ടോടെ കൂടി ശക്തിപ്രാപിച്ചിരുന്നു. കഴിഞ്ഞ ദിവസം

Read More »

ഏകീകൃത ഗൾഫ് ടൂറിസ്റ്റ് വീസ ഉടൻ; ആറ് രാജ്യങ്ങൾ സന്ദർശിക്കാം

ദുബായ് : സൗദി അറേബ്യ, യുഎഇ, കുവൈത്ത്, ബഹ്റൈൻ, ഒമാൻ, ഖത്തർ എന്നീ ആറ് ഗൾഫ് രാജ്യങ്ങൾ ഒറ്റ വീസയിൽ സന്ദർശിക്കാവുന്ന ഏകീകൃത ഗൾഫ് ടൂറിസ്റ്റ് വീസ ഉടൻ യാഥാർഥ്യമാകും. വീസയുടെ കാലാവധി 3

Read More »

POPULAR ARTICLES

വിനോദ് ഭാസ്കർ അനുസ്മരണവും രക്തദാന ക്യാമ്പും ബ്ലഡ് ഡോണേഴ്സ് ഒമാൻ സംഘടിപ്പിച്ചു

മസ്‌കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ അനുസ്മരണവും രക്തദാന ക്യാമ്പും സംഘടിപ്പിച്ചു.കേരളത്തിലും വിദേശത്തുമായി ലക്ഷക്കണക്കിന് വോളന്റിയർമാരെ ഒരുമിപ്പിച്ച സാമൂഹ്യ പ്രവർത്തകനായ

Read More »

റൂവി മലയാളി അസോസിയേഷൻ വനിതാ വിങിന്റെ നേതൃത്വത്തിൽ ഓണാഘോഷ കമ്മിറ്റി രൂപീകരിച്ചു

മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി. റൂവി മലയാളി അസോസിയേഷൻ പ്രസിഡന്റ് ഫൈസൽ ആലുവ യോഗം ഉദ്ഘാടനം ചെയ്തു. ജനറൽ

Read More »

സ്വാതന്ത്ര്യ ദിനത്തോട് അനുബന്ധിച്ച് റൂവി മലയാളി അസോസിയേഷൻ ആരോഗ്യാവബോധ ക്ലാസും സൗജന്യ മെഡിക്കൽ ചെക്കപ്പും സംഘടിപ്പിക്കുന്നു

മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ ക്ലാസും സൗജന്യ മെഡിക്കൽ ചെക്കപ്പും സംഘടിപ്പിക്കുന്നു. 2025 ആഗസ്റ്റ് 15 വെള്ളിയാഴ്ച വൈകിട്ട്

Read More »

12ാമത് തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു

തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് “തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ” പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി അമ്മാളിനെയും, വയലിൻ വിഭാഗത്തിൽ പ്രൊഫ. എസ്. ഈശ്വരവർമ്മനെയും, മൃദംഗം വിഭാഗത്തിൽ ശ്രീ. തിരുവനന്തപുരം

Read More »

ദുബൈ: ഇന്ത്യയിലേക്ക് എൽ.എൻ.ജി എത്തിക്കാൻ അഡ്നോക് ഗ്യാസ്, ഹിന്ദുസ്ഥാൻ പെട്രോളിയം തമ്മിൽ കരാർ

ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ ഹിന്ദുസ്ഥാൻ പെട്രോളിയം കോർപ്പറേഷൻ ലിമിറ്റഡ് (HPCL)ഉം തമ്മിൽ പത്തു വർഷത്തേക്കുള്ള ദീർഘകാല കരാർ

Read More »

മനാമ: യു.എസ് അംബാസഡറുമായി ശൂര കൗൺസിൽ ചെയർമാനുടെ കൂടിക്കാഴ്ച

മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ സി. ബോണ്ടിയുമായി സൗഹൃദ കൂടിക്കാഴ്ച നടത്തി. ശൂര കൗൺസിൽ സെക്രട്ടറി ജനറൽ കരിം

Read More »

റിയാദ്: തീവ്രവാദക്കേസിൽ രണ്ട് സ്വദേശികൾക്ക് സൗദിയിൽ വധശിക്ഷ നടപ്പാക്കി

റിയാദ് : തീവ്രവാദ പ്രവർത്തനങ്ങളിൽ പങ്കാളികളായതിന് രണ്ട് സൗദി പൗരന്മാർക്ക് വധശിക്ഷ നടപ്പാക്കി. അബ്ദുൽ റഹിം ബിൻ ഹമദ് ബിൻ മുഹമ്മദ് അൽ ഖോർമനി, ദുർക്കി ബിൻ ഹെലാൽ ബിൻ സനദ് അൽ മുതെയ്‌രി

Read More »

ദുബായ്: ഡ്രൈവിങ് ലൈസൻസ് ഫീസ് പുനർനിർണ്ണയം; ആകെ ചെലവ് 810 ദിർഹം

ദുബായ് : പുതിയ ഡ്രൈവിങ് ലൈസൻസ് ലഭിക്കുന്നതിനുള്ള ഫീസ് പുനർനിർണയിച്ച് റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (RTA). ലൈസൻസ് എടുക്കുന്നതിനുള്ള ആകെ ചെലവ് 810 ദിർഹമായി നിശ്ചയിച്ചിട്ടുണ്ട്. ഈ തുക ഡ്രൈവിങ് സ്കൂളുകൾക്ക് നൽകേണ്ട

Read More »