കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളവുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിക്കുന്ന റസ്‌റ്റോറന്റുകളും പ്രാര്‍ഥന മുറിയും വ്യോമയാന വകുപ്പ് തുറന്നു. ആരോഗ്യ മന്ത്രാലയത്തിന്റെ അനുമതി ലഭിച്ചതായി വ്യോമയാന വകുപ്പ് അധികൃതര്‍ അറിയിച്ചു. പള്ളിയില്‍ പ്രാര്‍ഥനക്കു ശേഷം വിശ്രമിക്കാന്‍ അനുവദിക്കില്ല. വിമാനയാത്രക്കുള്ള നിബന്ധനകള്‍ സമയാസമയങ്ങളില്‍ സാഹചര്യത്തിനനുസരിച്ച് മാറ്റമുണ്ടാവുമെന്നും വിമാനത്താവളകാര്യ ഡെപ്യൂട്ടി ഡയറക്ടര്‍ ജനറല്‍ സാലിഹ് അല്‍ ഫദാഗി പറഞ്ഞു.
30 ശതമാനം ശേഷിയിലാണ് ഇപ്പോള്‍ പ്രവര്‍ത്തനാനുമതിയുള്ളതെങ്കിലും 34 രാജ്യങ്ങളില്‍നിന്ന് വിമാന സര്‍വിസ് ഇല്ലാത്തതിനാല്‍ നിലവില്‍ 15 ശതമാനത്തില്‍ താഴെ ശേഷി മാത്രമേ പ്രവര്‍ത്തിക്കൂ. വാക്‌സിന്‍ ഇറക്കുമതി ചെയ്ത് ഫലപ്രാപ്തി തെളിഞ്ഞാല്‍ വിമാനത്താവളം പൂര്‍ണതോതില്‍ പ്രവര്‍ത്തിക്കുന്നത് പരിഗണനയിലുണ്ട്. അതുമായി ബന്ധപ്പെട്ട് ചര്‍ച്ചകള്‍ പുരോഗമിക്കു്കയാണെന്നും അധികൃതര്‍ വ്യക്തമാക്കി.