കുവൈത്ത് സിറ്റി: ഇന്ത്യയടക്കം ഏഴുരാജ്യങ്ങള്‍ക്ക് കുവൈത്തില്‍ യാത്രാവിലക്ക്. കുവൈത്തില്‍ പ്രവേശിക്കാനോ പുറത്ത് പോകാനോ അനുമതിയില്ല. ഇന്ത്യയ്ക്ക് പുറമെ പാകിസ്താന്‍, ബംഗ്ലാദേശ്, ശ്രീലങ്ക, നേപ്പാള്‍, ഇറാന്‍, ഫിലിപ്പീന്‍സ് എന്നീ രാജ്യങ്ങളില്‍ നിന്നുള്ള പൗരന്മാര്‍ക്കാണ് പ്രവേശനം നിഷേധിച്ചിരിക്കുന്നത്. മന്ത്രിസഭാ യോഗത്തിന്റെ തീരുമാനമാണെന്ന് സര്‍ക്കാര്‍ അറിയിച്ചു.
കുവൈത്തില്‍ നിന്ന് രാജ്യാന്തര വിമാന സര്‍വീസുകള്‍ തുടങ്ങാനിരിക്കെയാണ് പ്രവേശന വിലക്ക്. നാളെ മുതല്‍ ആണ് സര്‍വീസ് തുടങ്ങാന്‍ തീരുമാനിച്ചിരുന്നത്. സര്‍ക്കാരിന്റെ പുതിയ നീക്കം മലയാളികളടക്കമുള്ള നൂറുകണക്കിന് ഇന്ത്യക്കാരെ പ്രയാസത്തിലാക്കിയിരിക്കുകയാണ്.