കുവൈത്ത് സിറ്റി: കോവിഡ് പ്രമാണിച്ച് 31 രാജ്യങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയ വിമാന വിലക്ക് പിന്‍വലിക്കാനൊരുങ്ങി കുവൈത്ത് ഭരണകൂടം. സര്‍ക്കാര്‍ നിശ്ചയിക്കുന്ന ഹോട്ടലുകളില്‍ സ്വന്തം ചെലവില്‍ രണ്ടാഴ്ച ക്വാറന്റീനില്‍ കഴിയേണ്ടിവരുമെന്ന നിബന്ധനയോടെ വിലക്ക് നീക്കാനാണ് ആലോചന.ഇതുസംബന്ധിച്ച് സര്‍ക്കാര്‍ വ്യോമയാന വകുപ്പും ആരോഗ്യ മന്ത്രാലയവും ചേര്‍ന്ന് വിലക്ക് പുനഃപരിശോധിക്കുമെന്ന് പ്രാദേശിക പത്രം റിപ്പോര്‍ട്ട് ചെയ്യുന്നു.
ഇന്ത്യ, കൊളംബിയ, അര്‍മേനിയ, സിംഗപ്പൂര്‍, ബോസ്‌നിയ ആന്‍ഡ് ഹെര്‍സഗോവിന, ഇന്തോനേഷ്യ, ചിലി, ഇറ്റലി, വടക്കന്‍ മാസിഡോണിയ, മോണ്ടിനെഗ്രോ, ഡൊമിനിക്കന്‍ റിപ്പബ്ലിക്, ചൈന, ബ്രസീല്‍, സിറിയ, സ്‌പെയിന്‍, ഇറാഖ്, മെക്‌സികോ, ലബനാന്‍, ഹോങ്കോങ്, സെര്‍ബിയ, ഇറാന്‍, ഫിലിപ്പീന്‍സ്, ബംഗ്ലാദേശ്, ശ്രീലങ്ക, നേപ്പാള്‍, പാകിസ്താന്‍, ഈജിപ്ത്, പനാമ, പെറു, മല്‍ഡോവ എന്നീ രാജ്യങ്ങളില്‍നിന്നാണ് നിലവില്‍ കുവൈത്തിലേക്ക് നേരിട്ട് വരുന്നതിന് വിലക്കുള്ളത്. അടുത്ത മാസം മുതല്‍ ഘട്ടംഘട്ടമായി ഇളവ് വരുത്തുന്നത്. അധ്യാപകര്‍ ഉള്‍പ്പെടെയുള്ള ചില വിഭാഗക്കാര്‍ക്ക് മുന്‍ഗണന നല്‍കും.കോവിഡ് വ്യാപനം വിലയിരുത്തി രാജ്യങ്ങളുടെ പട്ടിക ഇടക്കിടെ പുതുക്കുമെന്ന് അധികൃതര്‍ വ്യക്തമാക്കിയിട്ടുണ്ട്.