കുവൈറ്റിലെ ഏറ്റവും ജനകീയ മാർക്കറ്റ് സൂഖ് അൽ ജുമുഅ വീണ്ടും തുറന്നു. കോവിഡ് പ്രതിരോധത്തിനായി അടച്ചിട്ട ഫ്രൈഡേ മാർക്കറ്റ് തുറക്കുന്നത് കുവൈറ്റ് വിപണി സാധാരണ ജീവിതത്തിലേക്ക് തിരിച്ചുവരുന്നതിന്റെ സൂചനയാണ്. ആരോഗ്യ സുരക്ഷ മാനദണ്ഡങ്ങൾ പാലിച്ചു കർശന നിയന്ത്രണത്തോടെയാവും അദ്യ ഘട്ടത്തിൽ പ്രവേശനം. മാർക്കറ്റിൽ ശുചീകരണവും അണുനശീകരണവും പൂർത്തിയാക്കി.ഏകദേശം ഒരു കിലോ മീറ്ററോളം പരന്നു കിടക്കുന്നതാണ് ഫ്രൈഡേ മാർക്കറ്റ്.













