പുതിയ ജനപ്രതിനിധികളെ തിരഞ്ഞെടുത്ത് അയയ്ക്കാന്‍ കിരീടാവകാശിയുടെ ആഹ്വാനം
തിരഞ്ഞെടുപ്പിന് മുമ്പ് നിലവിലെ പാര്‍ലമെന്റ് പിരിച്ചുവിട്ടു.
കുവൈത്ത് സിറ്റി : പൊതുതിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച കുവൈത്തില്‍ നിലവിലെ പാര്‍ലമെന്റ് പിരിച്ചുവിട്ടു.
കുവൈത്ത് കുവൈത്ത് കിരിടാവകാശി ശെയ്ഖ് മിശാല്‍ അല്‍ അഹമദ് അല്‍ .സബ്ബായാണ് ഇക്കാര്യം അറിയിച്ചത്..
വരും ദിവസങ്ങളില്‍ പൊതുതിരഞ്ഞെടുപ്പിനുള്ള തിയ്യതി പ്രഖ്യാപിക്കും. ഇതിനു മുന്നോടിയായി നിലവിലെ പാര്‍ലമെന്റ് പിരിച്ചുവിടുന്നതായി പ്രഖ്യാപിക്കുകയായിരുന്നു.
നിലവിലെ രാഷ്ട്രീയ പരിസ്ഥിതിയില്‍ നിന്നും പുറത്തുകടക്കാനും വ്യക്തിതാല്‍പര്യങ്ങള്‍ക്കതീതമായി ദേശീയ താല്‍പര്യങ്ങള്‍ക്ക് ഭീഷണിയുയര്‍ത്താതെയും ദൈവത്തിനു മുന്നില്‍ രാജ്യത്തിന്റെ ചരിത്രപരവും ദേശീയവുമായ കടമ നിര്‍വഹിക്കാന്‍ ജനങ്ങളുടെ അഭിപ്രായമാരായുകയാണ്. അദ്ദേഹം പ്രസംഗത്തില്‍ പറഞ്ഞു.
രാജ്യത്തിന് സുസ്ഥിരത നല്‍കുന്ന പുതിയ ദേശീയ അസംബ്ലിയെ തിരഞ്ഞെടുക്കാന്‍ ജനങ്ങളോട് അദ്ദേഹം അഭ്യര്‍ത്ഥിച്ചു.











