കുവൈത്തിൽ ഇന്ന് 762 പേർക്ക് കൂടി പുതുതായി കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ ആകെ സ്ഥിരീകരിച്ച കേസുകൾ 5200. 24 മണിക്കൂറിനിടെ രണ്ടുപേർ മരണപ്പെട്ടു. ഇതോടെ ആകെ മരണ സംഖ്യ 379 ആയി. 593 പേർ കൂടി രോഗമുക്തി നേടിയതോടെ രാജ്യത്ത് ആകെ രോഗമുക്തി നേടിയവരുടെ എണ്ണം 42108 ആയി.രാജ്യത്ത് ചികിത്സയിലുള്ളവർ 9520 പേരാണ് . അതിൽ 161 കേസുകൾ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്.
അതേസമയം കുവൈത്തില്‍ കൊവിഡ് ചികിത്സയിലായിരുന്ന മലയാളി മരിച്ചു. കോട്ടയം കങ്ങഴ പത്തനാട് മാക്കല്‍ സെയ്ദ് മുഹമ്മദ് റാവുത്തറുടെ മകന്‍ ഷാഹുല്‍ ഹമീദ് (62) ആണ് മരിച്ചത്.കൊവിഡ് ബാധയെത്തുടര്‍ന്ന് അദാന്‍ ഹോസ്പിറ്റലില്‍ ചികില്‍സയിലായിരുന്നു. ദീര്‍ഘകാലമായി കുവൈത്തില്‍ ജോലിചെയ്തുവരികയായിരുന്നു.
ഭാര്യ: സീന. മക്കള്‍: ഷാന്‍ ഷാഹുല്‍, ഷംന ഷാഹുല്‍. ഖബറടക്കം കൊവിഡ് പ്രോട്ടോക്കോള്‍ പ്രകാരം കുവൈത്തില്‍ നടത്തും.