Web Desk
കുവൈത്തില്‍ ഓഗസ്റ്റില്‍ രാജ്യാന്തര വിമാന സര്‍വീസ് പുനരാരംഭിക്കുന്നതുമായി ബന്ധപ്പെട്ട് വ്യോമയാനവകുപ്പ് പുതിയ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ചു. വരുന്നവര്‍ക്കും പോകുന്നവര്‍ക്കും വിമാനകമ്പനികള്‍ക്കും പ്രത്യേകം നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
കുവൈത്തിലേക്ക് പോകുന്നവര്‍ക്കുള്ള നിര്‍ദ്ദേശങ്ങള്‍.
1.അറ്റസ്റ്റ് ചെയ്ത കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് വിമാനത്താവളത്തില്‍ ഹാജരാക്കണം.
2.ക്വാറന്‍റീനില്‍ കഴിയുമെന്നുള്ള സത്യവാങ്മൂലം നല്‍കണം
3.വിമാനത്തില്‍ കോവിഡ് പരിശോധനയ്ക്ക സന്നദ്ധരാകണം
4.വിമാനത്തില്‍ കയറുന്നതിനും ഇറങ്ങുന്നതിനും മുന്‍പ് താപനില രേഖപ്പെടുത്തി അധികൃതരെ കാണിക്കുക
മാസ്‌കും ഗ്ലൗസും ധരിക്കുക
വിമാന കമ്പിനികള്‍ക്കുള്ള നിര്‍ദ്ദേശങ്ങള്‍.
1.ആരോഗ്യ പരിശോധനയ്ക്ക് വിധേയമാക്കി യാത്രക്കാരില്‍ രോഗികള്‍ ഇല്ല എന്നുറപ്പാക്കുക
2.കോവിഡ് മുക്ത സര്‍ട്ടിഫിക്കറ്റ് ആവശ്യപ്പെടുന്ന രാജ്യങ്ങളിലേക്കുള്ള യാത്രക്കാര്‍ക്ക് അത് ലഭ്യമാക്കുക
3.മാസ്‌കും, ഗ്ലൗസും ധരിച്ചെന്ന് ഉറപ്പാക്കുക











